ഹൂസ്റ്റണിലെ 'ഹൗഡി, മോഡി '; രജിസ്‌ട്രേഷന്‍ 50000 പിന്നിട്ടു

Update: 2019-08-22 11:53 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഹൂസ്റ്റണിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന 'ഹൗഡി ! , മോഡി ! ' സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തത് 50,000 ത്തിലധികം പേര്‍. ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞാല്‍ യു.എസില്‍ ഒരു വിദേശ നേതാവിന്റെ പേരിലുള്ള ഏറ്റവും വലിയ സമ്മേളനമാകുമിതെന്ന് സംഘാടകരായ ടെക്‌സസ് ഇന്ത്യ ഫോറം (ടിഫ്) പറഞ്ഞു.

സെപ്റ്റംബര്‍ 27 ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ പങ്കെടുക്കാനാണ് മോദി അടുത്ത മാസം അമേരിക്കയിലെത്തുന്നത്. അതിനുമുമ്പ് അദ്ദേഹം ഹൂസ്റ്റണില്‍ പ്രമുഖ ബിസിനസുകാരെയും രാഷ്ട്രീയ, കമ്മ്യൂണിറ്റി നേതാക്കളെയും കാണും.യു.എസിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണില്‍ 130,000 ഇന്ത്യന്‍-അമേരിക്കക്കാരാണുള്ളത്.തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന അഭിവാദ്യമാണ് 'ഹൗഡി' - ' ഹൗ ഡു യു ഡു'വിന്റെ ചുരുക്ക പ്രയോഗം.

2014 ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016 ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു മോദിയുടെ പൊതുസമ്മേളനങ്ങള്‍. രണ്ട് പരിപാടികളിലും 20,000 ത്തിലധികം ആളുകള്‍ പങ്കെടുത്തു.

Similar News