2022 ഹുറൂണ്‍ ആഗോള സമ്പന്ന പട്ടികയില്‍ ഒമ്പതാമന്‍ മുകേഷ് അംബാനി

സൈറസ് പൂനവാല, ആര്‍കെ ദമാനി, ലക്ഷ്മി മിത്തല്‍ എന്നിവരും ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യനൂറിലേക്കെത്തി.

Update: 2022-03-16 14:24 GMT

2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ  പത്തിൽ എത്തിയ  ഏക ഇന്ത്യക്കാരന്‍ മുകേഷ് അംബാനി. ഹുറൂണിന്റെ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍.

റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മുമായി ചേര്‍ന്ന് പുറത്തിറക്കിയ The 2022 M3M Hurun Global Rich List'ലാണ് ഇന്ത്യക്കാരുടെ അഭിമാനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ ആദ്യ പത്തിലെത്തിയത്.

ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദാനി രണ്ടാം സ്ഥാനത്തും 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും 26 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനവല്ല നാലാമതും 25 ബില്യണ്‍ ഡോളറുമായി ലക്ഷ്മി മിത്തല്‍ അഞ്ചാമതുമാണ്.

Tags:    

Similar News