കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം; അനുകൂല പോസ്റ്റുമായി ഹ്യുണ്ടായ്, സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം

കശ്മീര്‍ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്നായിരുന്നു ഹ്യൂണ്ടായിയുടെ പോസ്റ്റ്

Update:2022-02-07 13:30 IST

കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഹ്യുണ്ടായ് പാക്കിസ്ഥാന്‍ പങ്കുവെച്ച പോസ്റ്റിന്മേൽ വ്യാപക പ്രതിഷേധം. നടപടിയില്‍ പ്രതിഷേധിച്ച് ഹ്യൂണ്ടായിയെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. #boycotthyundai എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

ഫെബ്രുവരി അഞ്ചിനാണ് പാക്കിസ്ഥാന്‍ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നത്. 'നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ ഓര്‍മ്മിക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്പോള്‍ പിന്തുണ നൽകാം' എന്നായിരുന്നു ഹ്യൂണ്ടായി പാക്കിസ്ഥാന്റെ പോസ്റ്റ്.
പ്രതിഷേധം വ്യാപകമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ഹ്യുണ്ടായ് ഇന്ത്യയും രംഗത്തെത്തി. ഇത്തരം വീഷണങ്ങളെ ശക്തമായി അപലപിക്കുന്നു. തങ്ങളുമായി ബന്ധമില്ലാത്ത പോസ്റ്റുകളിലേക്ക് പേരില്‍ ഹ്യുണ്ടായ് ഇന്ത്യയെ വലിച്ചിഴക്കുകയാണെന്നും തങ്ങളുടെ രണ്ടാമത്തെ വീടാണ് ഇന്ത്യയെന്നും ഹ്യുണ്ടായ് പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡ് ആണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായിയുടേത്. 14.93 ശതമാനമാണ് ഹ്യൂണ്ടായിയുടെ വിപണി വിഹിതം.


Tags:    

Similar News