സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ഐകെഇഎ യുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോര്‍ വരുന്നു

2030 ഓടെ രാജ്യത്തെ 40 നഗരങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Update:2020-11-26 17:57 IST

പ്രമുഖ സ്വീഡിഷ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആയ ഐകെഇഎ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോര്‍ നോയ്ഡയില്‍ ആരംഭിക്കാന്‍ തീരുമാനമായി. ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ഇത് സംബന്ധിച്ച് 2018 ഡിംസംബറില്‍ തന്നെ എംഓയു ഒപ്പിട്ടതാണ്. ഉടന്‍ തന്നെ സ്റ്റോറിന്റെ നിര്‍മാണ പവര്‍ത്തനങ്ങള്‍ ആറംഭിക്കുകയാണെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്. 2025 ഓടെ പൂര്‍ത്തിയാകുമെന്ന് കരുതുന്ന ഏറ്റവും ഈ ഏറ്റവും വലിയ ബ്രാന്‍ഡ് സ്‌റ്റോര്‍ ഉള്‍പ്പെടെ 5000 കോടി രൂപയുടെ നിക്ഷേപമാണ് ഉത്തര്‍ പ്രദേശില്‍ മാത്രം ഐകെഇഎ ബ്രാന്‍ഡ് നടപ്പാക്കുക.

47,833 സ്വയര്‍ മീറ്റര്‍ ചുറ്റളവില്‍ ആണ് ഏറ്റവും വലിയ ബ്രാന്‍ഡ് സ്റ്റോറിനായി സ്ഥലം നിശ്ചയിച്ചിട്ടുള്ളത്. 2018 ല്‍ ഹൈദരാബാദില്‍ ആണ് ആദ്യ ഐകെഇഎ സ്റ്റോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നേരിട്ടും അല്ലാതെയുമായി രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സമഗ്ര പദ്ധതി അന്ന് തന്നെ പ്രഖ്യാപിച്ചിരുന്ന ബ്രാന്‍ഡ് തങ്ങളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.

ലക്‌നൗ, ആഗ്ര, നോയ്ഡ എന്നിവിടങ്ങളിലായി 500 കോടി രൂപ മുതല്‍മുടക്കിലുള്ള വിവിധ പദ്ധതികള്‍ക്ക് 2015 ല്‍ തന്നെ കമ്പനി എംഓയു ഒപ്പിട്ടതായും റിപ്പോര്‍ട്ടുണ്ട്. ബ്രാന്‍ഡിന്റെ ഏറ്റവും വലിയ സ്റ്റോര്‍ നാല് ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായിരിക്കും ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത് പോലെ മാളുകള്‍ക്കുള്ളിലുള്ള സ്റ്റാന്‍ഡ് എലോണ്‍ സ്‌റ്റോറുകളും പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News