ഐഎൽ & എഫ്എസിന് അങ്ങ് എത്യോപ്യയിലും കിട്ടി പണി    

Update: 2018-11-30 09:19 GMT

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായ ഐഎൽ & എഫ്എസിന് മുന്നിൽ പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളാണ് തലപൊക്കുന്നത്.

ശമ്പളം മുടങ്ങിയതോടെ എത്യോപ്യയിലെ കമ്പനിയുടെ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ ജീവനക്കാർ പ്രശ്നം ഉന്നയിക്കാൻ തുടങ്ങി. ഇപ്പോഴിതാ ഇന്ത്യക്കാരായ മാനേജീരിയൽ ജീവനക്കാരെ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് വാർത്ത. മൂന്നിടങ്ങളിലായി ഏഴ് പേരെയാണ് തടഞ്ഞു വെച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന് ഇമെയിൽ വഴി അവരിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കമ്പനി പ്രതിസന്ധിയിലായതോടെ എത്യോപ്യയിലെ ചില റോഡ് പ്രോജക്ടുകൾ നിർത്തിവെക്കേണ്ടി വന്നതാണ് അവിടത്തെ ജീവനക്കാരെ ആശങ്കയിലാക്കിയത്. ഇന്ത്യയും സ്പെയ്നും കൂടി ഫണ്ട് ചെയ്യുന്ന പ്രൊജക്റ്റായിരുന്നു അവയിലൊന്ന്.

പോലീസും ഗവൺമെന്റ് അധികൃതരും തദ്ദേശീയരായ ജീവനക്കാരോടൊപ്പമാണെന്ന് സന്ദേശത്തിൽ പറയുന്നു.

കൂടുതൽ അറിയാം: ഐഎൽ & എഫ്എസ്: സർക്കാരിന്റെ തിരക്കിട്ട ഏറ്റെടുക്കലിന് പിന്നിലെ കാരണമെന്ത്?

Similar News