ഖത്തറിലെ വിദേശ തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ ഇനിമുതൽ മുൻ‌കൂർ അനുമതി വേണ്ട

Update: 2018-09-05 05:46 GMT

ഖത്തറിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്ക് അവരവരുടെ നാട്ടിലേക്ക് ലീവിന് പോകാൻ ഇനിമുതൽ തൊഴിലുടമയുടെ അനുമതി (എക്സിറ്റ് പെർമിറ്റ്) വാങ്ങേണ്ട ആവശ്യമില്ല.

ലേബർ കോഡിന് കീഴിലുള്ള പ്രവാസി തൊഴിലാളികൾക്കാണ് നിയമം ബാധകമാവുക. സെപ്റ്റംബർ 4 നാണ് പുതിയ നിയമം നിലവിൽ വന്നത്.

വിദേശ തൊഴിലാളികളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു നീക്കമാണിതെന്നും അതിനാൽ പുതിയ നയത്തെ സ്വാഗതം ചെയ്യുന്നെന്നും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) പറഞ്ഞു.

ഇക്കാലം വരെ, പ്രവാസി തൊഴിലാളികൾക്ക് ഖത്തറിൽ നിന്ന് പുറത്തേക്ക് പോകണമെങ്കിൽ തൊഴിലുടമയിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നേടണമായിരുന്നു.

പുതിയ നിയമമനുസരിച്ച് തൊഴിലുടമ എൻ.ഒ.സി (no objection certificate) നൽകാൻ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ പേരു വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന് സമർപ്പിക്കണം. ഇവരുടെ എണ്ണം കമ്പനിയിൽ ജോലി ചെയ്യുന്ന മൊത്തം തൊഴിലാളികളുടെ 5 ശതമാനത്തിൽ കൂടാൻ പാടില്ല.

ലേബർ കോഡിൽ ഉൾപ്പെടാത്ത തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റ് സംബന്ധിച്ച പുതിയ ചട്ടങ്ങൾ മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

Similar News