മെഡിക്കല്‍ കമ്മീഷന്‍ ബില്‍: നാളെ പണിമുടക്കുമെന്ന് ഐ.എം.എ

Update: 2019-07-30 10:51 GMT

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ - 2019  ലോക്‌സഭ  പാസാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. അതേസമയം, അനിവാര്യ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് ഐ.എം.എ അറിയിച്ചു.

'ജനാധിപത്യവിരുദ്ധമായ അംഗീകാരത്തിലൂടെ പുതിയ നിയമം രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണവും മെഡിക്കല്‍ വിദ്യാഭ്യാസവും ഇരുട്ടിലാക്കി,'-  ഐഎംഎ അഭിപ്രായപ്പെട്ടു.

ഫാര്‍മസിസ്റ്റുകള്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഒപ്റ്റോമെട്രിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ 3.5 ലക്ഷം യോഗ്യതയില്ലാത്ത വ്യക്തികള്‍ക്ക് 'കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡര്‍' എന്ന അവ്യക്ത നിര്‍വചനത്തിന്റെ മറവില്‍ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നതിനു ലൈസന്‍സ് നല്‍കാന്‍ ബില്ലിലെ സെക്ഷന്‍ 32 അവസരം നല്‍കുന്നത് ഏറ്റവും അപകടകരമാണ്. പുതിയ വ്യവസ്ഥ ഈ രംഗത്തെ ചതിക്കുഴികളെ നിയമവിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Similar News