സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന; ഇന്നത്തെ വില അറിയാം

വെളളി വില മാറ്റമില്ലാതെ തുടരുന്നു

Update:2024-07-12 10:49 IST

Image : Canva

സ്വര്‍ണ വിലയില്‍ ഇന്നും വീണ്ടു വര്‍ധന രേഖപ്പെടുത്തി. 240 രൂപ വര്‍ധിച്ച് പവന്‍ വില 54,080 രൂപയായി. ഗ്രാം വില 30 രൂപ കൂടി 6,760 ലാണ് വ്യാപാരം പുരോഗമിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ വര്‍ധിച്ച് 5,610 രൂപയിലെത്തി.
വെളളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 99 രൂപയിലാണ് ഇന്നും വെളളി വ്യാപാരം പുരോഗമിക്കുന്നത്.
പവന് ഇന്നലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും 240 രൂപ കൂടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില കയറ്റമാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര വില ഉയരുന്ന പ്രവണതയാണ് കാണുന്നത്.
യു.എസ് മാർക്കറ്റില്‍ ഔണ്‍സിന് 2400 ഡോളര്‍ കടന്നു
അന്താരാഷ്ട്ര സ്വർണ വില വീണ്ടും 2400 ഡോളർ കടന്ന് ഇന്നലെ 2412 ഡോളറിലേക്ക് എത്തിയിരുന്നു. ഇന്ന് യു.എസ് മാർക്കറ്റിലെ 4 ഡേറ്റകളും സ്വർണ്ണവില ഉയരുന്നതിന് കാരണമായി. പലിശ നിരക്ക് കുറയ്ക്കുന്നത് നേരത്തെ ആകുമോ എന്ന ആശങ്കയും സ്വർണ് വില കൂടുന്നതിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2400 ഡോളറിന് മുകളിൽ എത്തിയ സ്വർണ്ണവില കൂടുതൽ മുന്നോട്ടു നീങ്ങാനുള്ള സാധ്യതകൾ കുറവാണെന്നും ചാഞ്ചാട്ടം തുടരുമെന്നുമാണ് വിലയിരുത്തൽ ഉളളത്. ഔണ്‍സിന് 2412 ഡോളറിൽ എത്തിയിരുന്ന വില ഇപ്പോള്‍ 2409 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിനുണ്ടായ റെക്കോഡ് വില. റെക്കോഡ് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ സ്വര്‍ണ വിലയുടെ വ്യത്യാസം 1040 രൂപയിലാണ് എത്തിയിരിക്കുന്നത്.
പണിക്കൂലി ഉള്‍പ്പെടെ പവന് 58,541 രൂപയെങ്കിലും നല്‍കണം
ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,080 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ ഒരു പവന്‍ ആഭരണം ഉപഭോക്താവ് വാങ്ങുമ്പോള്‍ പണിക്കൂലിയും മറ്റ് നികുതികളും ഉള്‍പ്പെടെ 58,541 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി ഓരോ കടകളിലും വ്യത്യസ്ത നിരക്കിലാണ് ഈടാക്കുന്നത് എന്നതിനാല്‍ ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വിലയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാനുളള സാധ്യത ഉപഭോക്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Tags:    

Similar News