സമ്പത്ത് സൃഷ്ടിക്കുന്നവരെ 'സംശയ ദൃഷ്ടിയോടെ' നോക്കരുത്: പ്രധാനമന്ത്രി

Update: 2019-08-16 05:35 GMT

സമ്പത്ത് സ്രഷ്ടിക്കുന്നവരെ ബഹുമാനിക്കുന്ന ശീലം ഇന്ത്യക്കുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പത്ത് സൃഷ്ടിക്കുന്നവരെ 'സംശയത്തോടെ' നോക്കരുതെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

'നാം പഴയ വിശ്വാസങ്ങളില്‍ നിന്ന് പുറത്തുവരണം. സമ്പത്ത് സൃഷ്ടിക്കുന്നവരും സമ്പത്ത് സൃഷ്ടിക്കാന്‍ സംഭാവന ചെയ്യുന്നവരും രാജ്യത്തെ സേവിക്കുന്നു. സമ്പത്ത് സൃഷ്ടിക്കപ്പെടുന്നില്ലെങ്കില്‍, അത് എങ്ങനെ വിതരണം ചെയ്യും? സമ്പത്ത് വിതരണം ചെയ്തില്ലെങ്കില്‍ അത് ദരിദ്രര്‍ക്ക് എങ്ങനെ പ്രയോജനം ചെയ്യും? '-പ്രധാനമന്ത്രി ചോദിച്ചു.

ജലസംരക്ഷണം, ജനസംഖ്യാ നിയന്ത്രണം, പ്ലാസ്റ്റിക്ക് ഒഴിവാക്കല്‍, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗ നിയന്ത്രണം, ആഭ്യന്തര ടൂറിസം വ്യവസായ വികസനത്തിന്റെ ആവശ്യകത, ഡിജിറ്റല്‍ പേയ്മെന്റുകളുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങളും ഒന്നര മണിക്കൂറിലേറെ നീണ്ട് പ്രസംഗത്തില്‍ വിഷയങ്ങളായി.ഓരോ ജില്ലയെയും കയറ്റുമതി കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചും വരുമാനം

ഉയര്‍ത്തുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് കുറയുന്നതില്‍ പ്രധാനമന്ത്രി  ആശങ്ക പ്രകടിപ്പിച്ചു.

'എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുുടെ ലക്ഷ്യങ്ങള്‍ ഹിമാലയത്തെക്കാള്‍ ഉയര്‍ന്നതാണെന്ന് നമുക്കറിയാം, നമ്മുടെ സ്വപ്നങ്ങള്‍ എണ്ണമറ്റ നക്ഷത്രങ്ങളേക്കാള്‍ അധികവുമാണ്. പക്ഷേ നമ്മുടെ ദൃഢ നിശ്ചയത്തിന് മുന്നില്‍ ആകാശം പോലും ഒന്നുമല്ലെന്നും നമുക്കറിയാം'- പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തിന്റെ 'സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍' വളരെ ശക്തമാണെന്നും ഇത് മുന്നേറാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Similar News