കൊറോണ വാക്സിന്‍ നിര്‍മ്മിച്ച് ലോകത്തെ രക്ഷിക്കാന്‍ ഇന്ത്യക്ക് ത്രാണിയുണ്ടെന്ന് ബില്‍ ഗേറ്റ്സ്

Update: 2020-07-16 12:59 GMT

കൊറോണ വാക്സിന്‍ നിര്‍മ്മിക്കാനുള്ള  പ്രാപ്തി ഇന്ത്യക്കുണ്ടെന്നും അതിലൂടെ ലോകത്തിനാകമാനം രക്ഷ പകരാന്‍ രാജ്യത്തിനു കഴിയുമെന്നും ബില്‍ഗേറ്റ്സ്. ഔഷധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രശംസനീയമാണെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അഭിപ്രായപ്പെട്ടു.

ബില്‍ ആന്‍ഡ് മെലില്‍ഡ് ഗേറ്റ്സ് ഫൗണ്ടേഷന്‍ കോ ചെയര്‍മാനെന്ന നിലയില്‍ ഇന്ത്യയില്‍ സാമൂഹിക സേവന പ്രവര്‍ത്തന രംഗത്ത് നേതൃത്വം നല്‍കിയതിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി 'ഇന്ത്യാസ് വാര്‍ എഗെയ്ന്‍സ്റ്റ് ദ വൈറസ്' എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കവേയാണ് ബില്‍ ഗേറ്റ്സ് ഇന്ത്യയെ അഭിനന്ദിച്ചത്. ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തമാണ്. ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ ലോകത്താകമാനം മരുന്ന് വിതരണം നടത്തുന്നുണ്ട്. മറ്റെവിടത്തേക്കാളും കൂടുതല്‍  വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്  മുന്നിട്ടു നില്‍ക്കുന്നതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.

ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ ഇന്ത്യന്‍ മരുന്ന് കമ്പനികളെയും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു.ഇന്ത്യ വലിയ ഒരു രാജ്യമാണ്. നഗരങ്ങളിലെ ജനസംഖ്യയും വളരെ വലുതാണ്. എന്നാല്‍ ഇത്തരമൊരു വെല്ലുവിളി നേരിട്ടപ്പോഴും ഇന്ത്യ ശക്തമായി പ്രതികരിച്ചെന്ന് അദ്ദേഹം് അഭിപ്രായപ്പെട്ടു ഡിസ്‌കവറി പ്ലസിലല്‍ ബില്‍ ഗേറ്റ്സിന്റെ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News