റോഷ്‌നി നാടാര്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിത

ബയോകോണ്‍ മാനേജിംഗ് ഡയക്റ്റര്‍ കിരണ്‍ മജുംദാര്‍ ഷാ രണ്ടാമത്

Update:2020-12-04 13:06 IST

എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര രാജ്യത്തെ വനിതകളിലെ ഏറ്റവും വലിയ സമ്പന്ന. സ്വയാര്‍ജിത സമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബയോകോണിന്റെ കിരണ്‍ മജുംദാര്‍ ഷായാണ് പട്ടികയില്‍ രണ്ടാമത്. കൊട്ടക് വെല്‍ത്തും ഹുറൂണ്‍ ഇന്ത്യയും സംയ്കുതമായി നടത്തിയ പഠനത്തിനു ശേഷമാണ് പട്ടിക തയാറാക്കിയത്.

38 കാരിയായ റോഷ്‌നി, പിതാവ്് ശിവ് നാടാറിന്റെ പിന്‍ഗാമിയായായണ് എച്ചിസിഎല്ലിന്റെ സാരഥ്യം ഏറ്റെടുത്തത്. ഇതോടെ 54,850 കോടി രൂപയുടെ ആസ്തിയാണ് അവരുടെ പേരിലായത്.

36,600 കോടി രൂപയുടെ സമ്പത്തുമായി ബയോകോണ്‍ മാനേജിംഗ് ഡയറക്റ്ററും ചെയര്‍പേഴ്‌സണുമായി കിരണ്‍ മജുംദാര്‍ ഷാ രണ്ടാമതെത്തി. ഫാര്‍മ, ബയോടെക്‌നോളജി കമ്പനിയായ യുഎസ്‌വിയുടെ ചെയര്‍പേഴ്‌സണ്‍ ലീന ഗാന്ധി തെവാരിയാണ് ടോപ് 10 കൊട്ടക് വെല്‍ത്ത് ഹുറൂണ്‍ വെല്‍ത്തി വിമന്‍ 2020 പട്ടികയില്‍ മൂന്നാമത്. 21340 കോടി രൂപയാണ് അവരുടെ സമ്പത്ത് കണക്കാക്കിയിരിക്കുന്നത്.

ഡിവിസ് ലബോറട്ടറീസിന്റെ നീലിമ മൊടപര്‍തി (18620 കോടി രൂപ), സോഹോയുടെ രാധ വെമ്പു (11590 കോടി രൂപ), അരിസ്റ്റ് നെറ്റ് വര്‍ക്ക്‌സിന്റെ ജയശ്രീ ഉള്ളാള്‍ (10220 കോടി രൂപ), ഹീറോ ഫിന്‍കോര്‍പിന്റെ രേണു മുന്‍ജല്‍ (8690 കോടി രൂപ), അലെംബിക് ഫാര്‍മസ്യൂട്ടിക്കള്‍സിന്റെ മലിക ചിരായു അമീന്‍ (7570 കോടി രൂപ), തെര്‍മാക്‌സിന്റെ അനു ആഗ, മെഹര്‍ പുദുംജി (5850 കോടി രൂപ), നൈകയുടെ ഫാല്‍ഗുനി നായര്‍ & കുടുംബം (5410 കോടി രൂപ) എന്നിവരാണ് നാലു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍.

നിലവില്‍ ബിസിനസില്‍ സജീവമായുള്ള വനിതകളെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ ശരാശരി സമ്പത്ത് 2725 കോടി രൂപയാണ്. ശരാശരി 53 വയസ്സാണ് പട്ടികയിലെ വനിതകളുടേത്

Tags:    

Similar News