ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഓഗസ്റ്റ് 5

Update: 2019-08-05 04:58 GMT

1. ഫൈൻഡിന്റെ 87.6% ഓഹരി സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്  

സോഫ്റ്റ്വെയർ ടെക്‌നോളജി കമ്പനിയായ ഫൈൻഡിന്റെ  87.6 ശതമാനം ഓഹരി 295 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്ട്രീസ് സ്വന്തമാക്കും. റീറ്റെയ്ൽ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിനെ റിലയൻസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. 

2. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് യുഎസിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗിന് വിലക്ക് 

യുഎസ് എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് നടത്തുന്നതിന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വിലക്ക്. യുഎസ് കൊറിയർ കമ്പനിയായ ഫെഡെക്സിന് ഇന്ത്യൻ എയർപോർട്ടുകളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് നടത്താൻ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണിത്. 

3. ഡിഎച്ച്എഫ്എൽ ഓഡിറ്റർ പദവിയിൽ നിന്ന് ഡീലോയ്റ്റ് ഒഴിഞ്ഞു 

സാമ്പത്തിക പ്രതിസന്ധിയിലായ ഡിഎച്ച്എഫ്എല്ലിന്റെ ഓഡിറ്റർ പദവിയിൽ നിന്ന് ഡീലോയ്റ്റ് രാജിവെച്ചു. എന്നാൽ ഇത്തരമൊരു അറിയിപ്പ് ഡീലോയ്റ്റിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഡിഎച്ച്എഫ്എൽ അറിയിച്ചു.   

4. ബലി പെരുന്നാള്‍ പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി

ബലിപെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ 10 മുതല്‍ 13 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ,് ഇതോടൊപ്പം വാരാന്ത്യ അവധി കൂടെയാകുമ്പോള്‍ ഒരാഴ്ച ലഭിക്കും. എന്നാല്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ഇത്തവണയും. ഒരാള്‍ക്ക് ദുബായില്‍ നിന്ന് കൊച്ചി പോയി തിരികെ 14 ന് എത്താന്‍ ഇപ്പോഴത്തെ നിരക്കനുസരിച്ച് 3500 ദിര്‍ഹം വരെയാകും.

5. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍; 1.03 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി

സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷനിലൂടെ 1.03 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഡിസംബറോടെ പൂര്‍ത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും.

     

Similar News