യാത്രാ നിരക്കുയര്‍ത്താന്‍ നീക്കവുമായി റെയില്‍വെ

Update: 2019-12-26 11:07 GMT

ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഉടന്‍ ഉയരുമെന്നു റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വെ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം. നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എസി കാറ്റഗറിയിലും അണ്‍ റിസര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും എല്ലാമായി കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം.  ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞു.

യാത്രാ നിരക്കില്‍ നിന്നുള്ള വരുമാനത്തിലും കുറവ് വന്നു. പ്രതീക്ഷിച്ചത് 1.18 ലക്ഷം കോടിയുടെ വരുമാനമായിരുന്നെങ്കില്‍ കിട്ടിയത് 99,223 കോടി മാത്രം. വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്ക് അനുവദിക്കുന്നതു മൂലം റെയില്‍വേക്ക് ഈ വര്‍ഷം ധാരാളം യാത്രക്കാരെ നഷ്ടപ്പെട്ടതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News