കോവിഡിലും തളര്‍ന്നില്ല: സാവിത്രി ജിന്‍ഡാല്‍ രണ്ടു വര്‍ഷം കൊണ്ട് നേടിയത് ലക്ഷം കോടിയോളം രൂപ

രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സാവിത്രി ജിന്‍ഡാലിന്റെ വരുമാനത്തില്‍ 12 ശതകോടി ഡോളറിന്റെ വര്‍ധനയാണ് രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായത്

Update:2022-07-18 19:00 IST

ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന വനിതയുമായ സാവിത്രി ജിന്‍ഡാലിന്റെ വരുമാനത്തില്‍ രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായത് 12 ശതകോടി ഡോളറിന്റെ വര്‍ധന.

2020 ല്‍ 4.8 ശതകോടി ഡോളറായിരുന്ന അവരുടെ ആസ്തിയില്‍ രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായത് മൂന്നിരട്ടി വര്‍ധനയാണ്. 17.7 ശതകോടി ഡോളറാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന ആകെ ആസ്തി.
ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പില്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന്റെ (Om Prakash Jindal) പേരിലുണ്ടായിരുന്ന ഓഹരികള്‍ അദ്ദേഹത്തിന്റെ മരണശേഷം സാവിത്രി ജിന്‍ഡാലിന്റെ (Savitri Jindal) കൈവശം എത്തുകയായിരുന്നു. ഖനനം, പവര്‍ ജനറേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പ്.
ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2021 ലാണ് അവര്‍ രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നയാണ് അവര്‍.
ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ ലോക സമ്പന്നരുടെ പട്ടികയില്‍ 2020 ല്‍ 349 ാം സ്ഥാനത്തായിരുന്ന സാവിത്രി ജിന്‍ഡാല്‍ 2022 ല്‍ 126 ാം സ്ഥാനത്തും എത്തിയിരുന്നു.
ബയോകോണ്‍ (Biocon) ഉടമ കിരണ്‍ മജുംദാര്‍ (Kiran Mazumdar Shaw) (3.2 ശതകോടി ഡോളര്‍), സ്മിത കൃഷ്ണ ഗോദ്‌റെജ് (2.5 ശതകോടി ഡോളര്‍) തുടങ്ങിയവരെയൊക്കെ പിന്നിലാക്കിയാണ് അവര്‍ ഫോര്‍ബ്‌സ് പട്ടികയില്‍ മുന്നിലെത്തിയത്.


Tags:    

Similar News