വ്യവസായ മന്ത്രി ഇപി ജയരാജന് കോവിഡ്

Update: 2020-09-11 07:10 GMT

വ്യവസായമന്ത്രി ഇ.പി.ജയരാജനു കോവിഡ് പോസിറ്റീവ്. സമ്പര്‍ക്കത്തിലൂടെയാണോ രോഗം പിടിപെട്ടത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അദ്ദേഹവുമായി കമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ വിശദായ ലിസ്റ്റ് പരിശോധിക്കുകയാണ്.
കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരില്‍ 4 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

ഇ പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്റ്റര്‍മാരുടെ നിഗമനം. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ ഇ. പി ജയരാജന്‍. ധനമന്ത്രി ടി.എം.തോമസ് ഐസക്കിനായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിലേക്കെത്തിയിട്ടില്ല.

കോവിഡിനോട് പൊരുതുന്നതില്‍ ലോകശ്രദ്ധ നേടാന്‍ കഴിഞ്ഞ കേരളത്തിലെ രണ്ട് മന്ത്രിമാര്‍ക്ക് കോവിഡ് എന്നത് സംസ്ഥാനത്തെ ആരോഗ്യപരിപാലനത്തിന് തന്നെ കോട്ടം തട്ടുന്ന നിലയിലെന്ന് അഭിപ്രായമുയരുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News