അടിപൊളി ഓഫറുകള്‍; ഇനോറി-റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡുമായി ഇസാഫ് ബാങ്ക്

പ്രതിമാസ ഇടപാടുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകളും 2 ലക്ഷം രൂപ വരെയുള്ള സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും

Update:2024-08-30 16:49 IST
inori rupay card releasing ceremony

image credit : facebook

  • whatsapp icon
കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇനോറി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍.പി.സി.ഐ) സഹകരിച്ച് രൂപകല്‍പ്പന ചെയ്ത പ്രീമിയം കാര്‍ഡില്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 'ഇനോറി', എന്ന ജാപ്പനീസ് പദത്തിന് 'പ്രതീക്ഷ' എന്നര്‍ത്ഥം. ഇടപാടുകാര്‍ക്ക് നൂതനമായ സേവനങ്ങളാണ് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നത്. എന്‍.പി.സി.ഐയുടെ സുരക്ഷയും റുപേ നെറ്റ്‌വര്‍ക്കിന്റെ പിന്തുണയുമുള്ള കാര്‍ഡ് ദൈനംദിന വാങ്ങലുകള്‍ക്കടക്കം ഉയര്‍ന്ന സേവനങ്ങളാണ് ഉറപ്പാക്കുന്നത്.
പ്രതിമാസ ഇടപാടുകള്‍ക്ക് ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകളും 2 ലക്ഷം രൂപ വരെയുള്ള സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷയും ഉള്‍പ്പെടെ നിരവധി റിവാര്‍ഡുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. കൂടാതെ, കാര്‍ഡ് എക്സ്‌ക്ലൂസീവ് മര്‍ച്ചന്റ് ഓഫറുകളും ആഗോള സ്വീകാര്യതയും നല്‍കുന്നു. യാത്ര, ഡൈനിംഗ്, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ക്കായുള്ള നിരവധി സേവനങ്ങളുമുണ്ട്.
ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇനോറി റുപേ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. മുംബൈ ഗ്ലോബല്‍ ഫിന്‍ടെക് കോണ്‍ക്ലേവില്‍ നടന്ന ചടങ്ങില്‍ എന്‍.പി.സി.ഐ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് ചീഫ് രജീത് പിള്ള, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍,എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് കെ ജോണ്‍ എന്നിവരും സംബന്ധിച്ചു.
Tags:    

Similar News