കൊച്ചിയില്‍ നിന്ന് ശ്രീലങ്കയിലേക്ക്, ഐ.ആര്‍.സി.ടി.സിയുടെ കീശ കീറാത്ത ഏഴുദിന പാക്കേജ്‌

കാന്‍ഡി, കൊളംബോ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കാം

Update:2024-06-07 14:20 IST

Image: canva

ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന ശ്രീലങ്കന്‍ വിനോദയാത്ര ജൂലൈ 14 മുതല്‍ 20 വരെ. ഏഴുദിവസം നീളുന്ന യാത്രയില്‍ ലങ്കയിലെ പ്രധാന വിനോദ, തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തും.
കൊച്ചിയില്‍ നിന്നു കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റുകള്‍, ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസം, മൂന്നുനേരം ഭക്ഷണം, യാത്രകള്‍ക്ക് എ.സി വാഹനം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂര്‍ ഗൈഡ്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ ചെലവുകളും ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ്.
തുടക്കം കൊച്ചിയില്‍നിന്ന്
ശ്രീലങ്കന്‍ യാത്രയുടെ തുടക്കം കൊച്ചിയില്‍ നിന്നാണ്. രാവിലെ 10.20നുള്ള വിമാനത്തില്‍ പുറപ്പെട്ട് 11.30ഓടെ അവിടെയെത്തും. ആദ്യ ദിവസം രാത്രി തങ്ങുന്നത് ധാംബുളയിലാണ്. രണ്ടാംദിവസം പ്രധാന ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം. കാന്‍ഡി, കൊളംബോ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കാം. പാക്കേജ് തുടങ്ങുന്നത് 66,400 രൂപ മുതലാണ്. ഫോണ്‍: ഐ.ആര്‍.സി.ടി.സി 8287932082
Tags:    

Similar News

വിട, എം.ടി ...