ഇതുപോലൊരു സമ്പന്നനെ ലോകം ഇതുവരെ കണ്ടിട്ടില്ല റെക്കോര്‍ഡിട്ട് ജെഫ് ബെയ്സോസ്

Update: 2020-08-27 08:39 GMT

സമ്പത്തിന്റെ കാര്യത്തില്‍ പുതിയ ലോക റെക്കോര്‍ഡുമായി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെയ്സോസ്. 200 ബില്യണ്‍ ഡോളര്‍ സമ്പാദ്യം നേടുന്ന ലോകത്തെ ആദ്യ വ്യക്തിയായി മാറിയിരിക്കുകയാണ് അദ്ദേഹം. പുതിയ റിപ്പോര്‍ട്ട് പ്രകാരം 202 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആമസോണിന്റെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തെ പ്രധാനമായും സഹായിച്ചത്. ലോകം ലോക്ക് ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ ആമസോണ്‍ എന്ന ഇ കൊമേഴ്‌സ് വമ്പന്റെ വില്‍പ്പനയില്‍ ഉണ്ടായത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ 66.2 ബില്യണ്‍ ഡോളര്‍ സമ്പാദ്യവുമായി പതിമൂന്നാം സ്ഥാനത്ത് അദ്ദേഹത്തിന്റെ മുന്‍ഭാര്യ മക്കന്‍സി സ്‌കോട്ടുമുണ്ട്.

ധനികരുടെ പട്ടികയില്‍ മുന്നിലുള്ള ജെഫ് ബെയ്‌സോസിന് പിന്നാലെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
101 ബില്യണ്‍ ഡോളര്‍ അറ്റ മൂല്യവുമായി ടെസ്ലയുടെ എലോണ്‍ മസ്‌ക് നാലാമതാണ്. ഇന്ത്യയുടെ മുകേഷ് അംബാനി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 81 ബില്യണ്‍ ഡോളരാണ് അദ്ദേഹത്തിന്റെ അറ്റമൂല്യം കണക്കാക്കിയിരിക്കുന്നത്. ബ്ലൂംബെര്‍ഗും ഫോര്‍ഫ്‌സുമാണ് ധനികരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News