സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി ജോര്‍ജ് ജോണ്‍ വാലത്ത് ചുമതലയേറ്റു

റിച്ച്മാക്സ് ഫിന്‍വെസ്റ്റ് ഗ്രൂപ്പിന്റെ സി.എം.ഡിയാണ് ജോര്‍ജ് ജോണ്‍ വാലത്ത്

Update:2024-08-26 16:46 IST
റിച്ച്‌മാക്സ് ഫിൻവെസ്റ്റ് ഗ്രൂപ്പിന്റെ സി.എം.ഡി ജോർജ് ജോൺ വാലത്ത് സൗദി അറേബ്യയുടെ ട്രേഡ് കമ്മീഷണറായി ചുമതലയേറ്റു. ബുധനാഴ്ച നടന്ന ചടങ്ങിൽ, ദോഹ ആസ്ഥാനമായ ഗ്ലോബൽ അറബ് നെറ്റ്‌വർക്കിന്റെ ചെയർമാൻ സാദ് അൽ ദബ്ബാഗ് ആണ് ജോർജ് ജോണിനെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തത്.
അടിസ്ഥാന നിർമാണ-സാങ്കേതിക മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും ധാരാളം അവസരങ്ങൾ ഒരുക്കാനും കഴിയുന്ന അഭൂതപൂർവമായ വളർച്ചയ്ക്ക് ഇന്ത്യ-മിഡിൽ ഈസ്റ്റ് ബന്ധം സാക്ഷ്യം വഹിക്കുമെന്ന് ജോർജ് ജോൺ പറഞ്ഞു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കാനും അതിനെ വികസിപ്പിക്കാനും കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

Similar News