നബാര്‍ഡ് ചെയര്‍മാനായി മലയാളിയായ ഷാജി കെ വി

2020 മെയ് 21 മുതല്‍ നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം

Update:2022-12-07 12:09 IST

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റിന്റെ (NABARD)  ചെയര്‍മാനായി ഷാജി കെ വി. 2020 മെയ് 21 മുതല്‍ നബാര്‍ഡിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (DMD)  പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കൃഷിയില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (IIM) നിന്നും പബ്ലിക് പോളിസിയില്‍ പിജിഡിഎം നേടിയിട്ടുണ്ട്.

നബാര്‍ഡില്‍ ചേരുന്നതിന് മുമ്പ് കാനറ ബാങ്കില്‍ (Canara Bank ) 26 വര്‍ഷം വിവിധ തസ്തികകളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കാനറ ബാങ്കിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ സ്ട്രാറ്റജി, പ്ലാനിംഗ്, ബിസിനസ് ഡെവലപ്മെന്റ് എന്നിവയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിക്കുന്ന പദ്ധതിയിലും അദ്ദേഹം പങ്കാളിയായിരുന്നു.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും (NPCI), ഇന്ത്യയിലെ ഏറ്റവും വലിയ റീജിയണല്‍ റൂറല്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്കിലും (Kerala Gramin Bank) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 2017 വരെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചെയര്‍മാനായിരന്നു അദ്ദേഹം. തിരുവനന്തപുരം സ്വദേശിയാണ് ഷാജി കെ വി.

Tags:    

Similar News