ദീപാവലിക്ക് ആഹ്ളാദ പൂത്തിരി! സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍

ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ, ഡി.ആര്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Update:2024-10-23 16:44 IST

Image Courtesy: Canva, facebook.com/KNBalagopal

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചിട്ടുണ്ട്.
അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം ഡി.എ, ഡി.ആര്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുമൂലം സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കല്‍ സര്‍വീസ് തുടങ്ങിയ എല്ലാ മേഖലയിലും ആനുകൂല്യം ലഭ്യമാകും.
ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ, ഡി.ആര്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഒരു ഗഡു ഡി.എ, ഡി.ആര്‍ ഈ വര്‍ഷം ഏപ്രിലില്‍ നല്‍കിയിരുന്നു.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രതികൂല സമീപനങ്ങള്‍ സ്വീകരിക്കുന്നത് മൂലം സംസ്ഥാനത്തുണ്ടായ അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് ഇടയാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.
Tags:    

Similar News