സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി
പ്രത്യേക കോവിഡ് മാനദണ്ഡങ്ങളോടെ ചില വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി.
കേരളത്തില്‍ നാളെ അവസാനിക്കാനിരുന്ന ലോക്ഡൗണ്‍ പത്ത് ദിവസം കൂടി നീട്ടി. ജൂണ്‍ ഒമ്പതു വരെയാണ് നീട്ടിയിട്ടുള്ളത്. ചെറിയ ചില ഇളവുകളോടെയായിരിക്കും ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കല്‍. എന്നാല്‍ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് വൈകുന്നേരം നടക്കുന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവര്‍ത്തനാനുമതി ലഭിച്ചക്കേും. വ്യവസായ ആവശ്യത്തിനുള്ള വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവർത്തിക്ക. സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പു കടകള്‍, സ്‌കൂള്‍ സ്‌റ്റേഷനറി കടകള്‍ എന്നിവയ്ക്കും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാകില്ല. മദ്യശാലകൾ തുറക്കാനാകില്ല.
ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും വ്യവസായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ ഫാക്റ്ററികളിലും ഓഫീസുകളിലും പ്രവര്‍ത്തിക്കാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയേക്കും. വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു ഷിഫ്റ്റുകളായി പ്രവർത്തിപ്പിക്കേണ്ടി വരും. വര്‍ക് ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്‌സ് ഷോപ്പുകള്‍ എന്നിവയും ഇളവുകളിൽ ഉള്‍പ്പെടുത്താനിട.