ഉര്‍വശിയും ബീനയും മികച്ച നടിമാർ, പൃഥിരാജ് നടന്‍, മികച്ച ചിത്രം കാതല്‍; ആടുജീവിതത്തിന് 9 അവാര്‍ഡുകള്‍
മികച്ച സംവിധായകന്‍ ബ്ലെസി, ചിത്രം ആടുജീവിതം
സംസ്ഥാനത്തെ ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം 9 അവാര്‍ഡുകള്‍ സ്വന്തമാക്കി. മികച്ച നടനുള്ള പുരസ്‌ക്കാരം ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് നേടി. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം ബ്ലെസി സ്വന്തമാക്കി, ചിത്രം ആടുജീവിതം.മികച്ച നടിക്കുള്ള പുരസ്ക്കാരം ബീന ആര്‍ ചന്ദ്രനും (തടവ്) ഉര്‍വശിയും (ഉള്ളൊഴുക്ക്) പങ്കിട്ടു. മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോര്‍ സ്വന്തമാക്കി. ഈ സിനിമയിലെ അഭിനയത്തിന് സുധി കോഴിക്കോടിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
കുട്ടികളുടെ മികച്ച സിനിമയ്ക്ക് ഇത്തവണ അവാര്‍ഡ് നല്‍കിയിട്ടില്ല. നാല് സിനിമകള്‍ ജൂറിയുടെ മുന്നിലെത്തിയെങ്കിലും മത്സരയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ആകെ ലഭിച്ച 160 സിനിമകളില്‍ 38 സിനിമകളാണ് അന്തിമഘട്ടത്തില്‍ മത്സരത്തിനെത്തിയതെന്നും അതില്‍ 22 എണ്ണവും നവാഗത സംവിധായകരുടേതാണെന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
പൂക്കാലത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് വിജയരാഘവന്‍ നേടി. പൊമ്പിളൈ ഒരുമ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് അവ്യൂക്ത് മോനോന് മികച്ച ആണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും, ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് തെന്നല്‍ അഭിലാഷിന് മികച്ച പെണ്‍ ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കാതല്‍ ദി കോറിലൂടെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ആദര്‍ശ് സുകുമാരന് ലഭിച്ചു.
പ്രധാന അവാര്‍ഡുകള്‍ ഇങ്ങനെ
മികച്ച രചന: മഴവില്‍ കണ്ണിലൂടെ സിനിമ
പ്രത്യേക പരാമര്‍ശം: കെ ആര്‍ ഗോകുല്‍ (ആടുജീവിതം)
പ്രത്യേക പരാമര്‍ശം: കൃഷ്ണന്‍ (ജൈവം)
പ്രത്യേക പരാമര്‍ശം: സുധി കോഴിക്കോട് (കാതല്‍ ദി കോര്‍)
മികച്ച കുട്ടികളുടെ ചിത്രത്തിന് അവാര്‍ഡില്ല
മികച്ച നവാഗത സംവിധായകന്‍ : ഫാസില്‍ റസാക്ക് (തടവ്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് - സുമംഗല (സ്ത്രീ ) ജനനം 1947 പ്രണയം തുടരുന്നു
മികച്ച വസ്ത്ര അലങ്കാരം - ഫെമിന ജബ്ബാര്‍ (ഓ ബേബി)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച ശബ്ദ ലേഖനം : ജയദേവന്‍ ചക്കാടത്ത്, അനില്‍ ദേവന്‍ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ (ആടുജീവിതം)
മികച്ച കലാ സംവിധായകന്‍ : മോഹന്‍ ദാസ് (2018)
മികച്ച പിന്നണി ഗായകന്‍ (ആണ്) : വിദ്യാധരന്‍ മാസ്റ്റര്‍ (ജനനം 1947 പ്രണയം തുടരുന്നു)

മികച്ച പശ്ചാത്തല സംഗീത സംവിധായകന്‍ : മാത്യൂസ് പുളിക്കല്‍ (കാതല്‍ ദി കോര്‍)
മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) : ജസ്റ്റിന്‍ വര്‍ഗീസ് (ചാവേര്‍)
മികച്ച അവലംബിത തിരക്കഥ - ബ്ലെസി (ആടുജീവിതം)