ടിക്കറ്റ് ബുക്കിംഗിനായി വ്യാജ വെബ്‌സൈറ്റുകള്‍; ജാഗ്രത വേണമെന്ന് കെ.എസ്.ആര്‍.ടി.സി

ട്രസ്റ്റ് സീലുകള്‍/ സര്‍ട്ടിഫിക്കേഷന്‍ എന്നിവ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി

Update: 2023-09-20 06:29 GMT

Image courtesy: ksrtc

കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്‌ഫോമിന് സമാനമായി വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നല്‍കി കെ.എസ്.ആര്‍.ടി.സി.  ബുക്കിംഗിനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആര്‍.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റ്  വെബ്‌സൈറ്റുകള്‍ വ്യാജമാണ്.

പരിശോധിച്ച് ഉറപ്പാക്കാം

ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെയാണെന്ന് എല്ലായ്‌പ്പോഴും URL പരിശോധിച്ച് ഉറപ്പാക്കണം. https പ്രോട്ടോക്കോള്‍ അനുസരിച്ച് ഏതെങ്കിലും വ്യക്തിഗത അല്ലെങ്കില്‍ പേയ്‌മെന്റ് വിവരങ്ങള്‍ നല്‍കുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും അഡ്രസ് ബാറില്‍ https എന്ന വാക്ക് ഉണ്ടോ എന്ന് പരിശോധിക്കണം. https-ലെ 's' എന്നാല്‍ 'Security (' സുരക്ഷിതം) എന്നാണ്, 'http' മാത്രമുള്ള ഒരു വെബ്‌സൈറ്റ് ('s' ഇല്ലാതെ) സുരക്ഷിതമായിരിക്കില്ല.

യഥാര്‍ത്ഥ വെബ്‌സൈറ്റുകള്‍ക്ക് അവരുടെ പേജുകളുടെ ചുവടെ ട്രസ്റ്റ് സീലുകളോ സര്‍ട്ടിഫിക്കേഷനുകളോ ഉണ്ട്. ഇവ ഒരു വെബ്‌സൈറ്റിന്റെ ആധികാരികതയുടെ സൂചകങ്ങളാണ് (ഉദാഹരണം: ©2023, All Rights Reserved, Kerala State Road Transport Corporation - KSRTC). ഈ ട്രസ്റ്റ് സീലുകള്‍/ സര്‍ട്ടിഫിക്കേഷന്‍ എന്നിവ വെബ്‌സൈറ്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പില്‍ കെ.എസ്.ആര്‍.ടി.സി പറയുന്നു.

 വിവരങ്ങള്‍ പരിശോധിക്കുക

നിയമാനുസൃതമായ വെബ് സൈറ്റുകള്‍ക്ക് ഔദ്യോഗിക വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെ ഔദ്യോഗിക വിശദാംശങ്ങള്‍ ഉണ്ടായിരിക്കും. ഒരു ഇമെയില്‍ വിലാസം മാത്രം നല്‍കുന്ന അല്ലെങ്കില്‍ പൂര്‍ണമായ വിവരങ്ങള്‍ ഇല്ലാത്ത വെബ്‌സൈറ്റുകളാണെങ്കില്‍ ജാഗ്രത പാലിക്കുണം. മാത്രമല്ല വെബ്‌സൈറ്റുകളില്‍ വ്യാകരണതെറ്റ്, അക്ഷരപ്പിശകുകള്‍ എന്നിവയുണ്ടൊ എന്ന് പരിശോധിച്ച് ഉള്ളടക്കം പ്രൊഫഷണലല്ലെന്ന് തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഔദ്യോഗിക വിലാസത്തിൽ മാത്രം ബന്ധപ്പെണമെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു

Tags:    

Similar News