കെ.എസ്.ആര്‍.ടി.സി ചെലവ് ചുരുക്കുന്നു; 5 വര്‍ഷത്തേക്ക് പുതിയ നിയമനങ്ങളില്ല

ശമ്പളച്ചെലവ് 50 കോടി രൂപയായി കുറയ്ക്കാന്‍ ശ്രമം

Update: 2023-09-27 05:21 GMT

image: @kollam ksrtc facebook

പുതിയ സര്‍വീസുകള്‍ അവതരിപ്പിച്ചും ടൂറിസം പദ്ധതികളുമായി കൈകോര്‍ത്തും പാക്കേജുകൾ അവതരിപ്പിച്ചും കെ.എസ്.ആര്‍.ടി.സി ലാഭകരമായ പ്രസ്ഥാനമാകാനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം ശമ്പളച്ചെലവ് കുറയ്ക്കാനുള്ള നീക്കങ്ങളും ശക്തമാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ശരിയെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സി പുതിയ നിയമനങ്ങള്‍ നടത്തില്ല. ജീവനക്കാരുടെ ശമ്പളത്തിനായി നിലവില്‍ ചെലവഴിക്കുന്ന 83 കോടി രൂപ 50 കോടിയായി വെട്ടിച്ചുരുക്കുകയാണ് ലക്ഷ്യം.

ജീവനക്കാരുടെ എണ്ണം 25,000ൽ നിന്ന് 15,000 ആക്കി കുറയ്ക്കാനാണ്  ഇപ്പോൾ കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നത്. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റൊരു വിഭാഗം സജ്ജമാണ്. ഇതിലേക്ക്  കൂടുതല്‍ ദീര്‍ഘദൂര എ.സി ബസുകള്‍, സൂപ്പര്‍ ക്ലാസ് സര്‍വീസ് എന്നിവ ചേർത്തു. 

സംസ്ഥാനത്തെ ദീര്‍ഘ ദൂര ബസുകളെല്ലാം തന്നെ സ്വിഫ്റ്റിലേക്ക് കൊണ്ടുവരാനും അതിലൂടെ  ചെലവു കുറയ്ക്കാനും കെ.എസ്.ആര്‍.ടി.സിക്ക് പദ്ധതിയുണ്ട്. ആകെയുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ എണ്ണം 3500 ലേക്ക്  കുറയ്ക്കാനും  തീരുമാനമെടുത്തിരിക്കുകയാണ്. 

Tags:    

Similar News