നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 7

Update: 2019-06-07 04:48 GMT

1. നീതി ആയോഗ് പുനസംഘടിപ്പിച്ചു

കേന്ദ്രമന്ത്രിമാരെ ഉൾപ്പെടുത്തി നീതി ആയോഗിനെ പുനസംഘടിപ്പിച്ചു. രാജീവ് കുമാർ വൈസ് ചെയർമാനായി തുടരും. വികെ സാരസ്വത്, രമേഷ് ചന്ദ്, വികെ പോൾ എന്നിവർ മുഴുവൻ സമയ അംഗങ്ങളായിരിക്കും. പ്രമുഖ ഇക്കണോമിസ്റ്റ് ആയ ബിബേക് ദേബ്റോയിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

2. രാജ്യത്തെ ആദ്യ മ്യൂച്വൽ ഫണ്ട് സൈഡ് പോക്കറ്റുമായി ടാറ്റ മ്യൂച്വൽ ഫണ്ട്സ്

രാജ്യത്തെ ആദ്യ മ്യൂച്വൽ ഫണ്ട് സൈഡ് പോക്കറ്റുമായി (സെഗ്രെഗേറ്റഡ് പോർട്ട് ഫോളിയോകൾ) ടാറ്റ മ്യൂച്വൽ ഫണ്ട്സ്. ഡിഎച്ച്എഫ്എൽ പ്രതിസന്ധി മൂലം പ്രശ്നം നേരിട്ടേക്കാവുന്ന മൂന്ന് സ്കീമുകളിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ടാറ്റ കോർപറേറ്റ് ബോണ്ട് ഫണ്ട്, ടാറ്റ മീഡിയം ടെം ഫണ്ട്, ടാറ്റ ട്രഷറി അഡ്വാൻറ്റേജ് ഫണ്ട് എന്നിവയാണവ.

3. മിന്ത്ര ബ്രാൻഡുകൾ യുഎസിലെ വാൾമാർട്ടിൽ ലഭിക്കും

യുഎസിലെ ഉപഭോക്താക്കൾക്ക് ഉടൻ മിന്ത്ര ബ്രാൻഡ് ഉല്പന്നങ്ങൾ ലഭ്യമായിത്തുടങ്ങും. 10 മാസം മുൻപ് വാൾമാർട്ട് ഏറ്റെടുത്ത കമ്പനി, വാൾമാർട്ട് വഴി തന്നെയായിരിക്കും ഉല്പന്നങ്ങൾ വിൽക്കുക. കാനഡ വാൾമാർട്ടിൽ നിലവിൽ ഇവ ലഭ്യമാക്കുന്നുണ്ട്.

4. രാജ്യത്തെ ആദ്യ എമിഷൻ ട്രേഡിങ്ങ് സ്കീമുമായി ഗുജറാത്ത്

രാജ്യത്തെ ആദ്യ എമിഷൻ ട്രേഡിങ്ങ് സ്കീമുമായി ഗുജറാത്ത്. വായുമലിനീകരണം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. സർക്കാർ നിർദേശിക്കുന്ന പരിധിക്ക് താഴെ എമിഷൻ നിലനിർത്തുന്ന ഇൻഡസ്ട്രികൾക്ക് പെർമിറ്റുകൾ വാങ്ങാനും വിൽക്കാനും അനുവാദം നൽകുന്നതാണ് സ്കീം.

5. 300 ബില്യൺ ഡോളറിന്റെ ചൈനീസ് ഉല്പന്നങ്ങളുടെ മേൽ തീരുവ ചുമത്തുമെന്ന് ട്രംപ്

അടുത്തതായി 300 ബില്യൺ ഡോളറിന്റെ ചൈനീസ് ഉല്പന്നങ്ങളുടെ മേൽ തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെയ് 10 ന് യുഎസ് 200 ബില്യൺ ഡോളറിന്റെ ചൈനീസ് ഉല്പന്നങ്ങളുടെ തീരുവ ഉയർത്തിയിരുന്നു. വ്യാപാര യുദ്ധം തടുക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

Similar News