കോവിൻ വാക്‌സിൻ അക്കൗണ്ടുമായി സ്വന്തം നമ്പർ ലിങ്ക് ചെയ്യാം!
പോർട്ടലിൽ നിന്ന് ഒരാളിന്റെ വാക്‌സിനേഷൻ വിവരം മറ്റ് പ്ലാറ്റ് ഫോമുകൾക്ക് നേരിട്ട് എടുക്കാൻ സംവിധാനം വരുന്നു.;
ഭാവിയിൽ നമ്മുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ളയിടങ്ങളിലെല്ലാം നേരിട്ട് കോവിൻ പോർട്ടലിൽ നിന്ന് ആയിരിക്കും വിവരം ശേഖരിക്കാൻ പോകുന്നത്. പോർട്ടലിലെ വിവരം നേരിട്ട് മറ്റ് പ്ലാറ്റ് ഫോമിലേക്ക് എടുത്തു വാക്സിനേഷൻ നില അറിയാനുള്ള പുതിയ സംവിധാനം വരുകയാണ്. കേന്ദ്രം നിർദ്ദേഷിച്ചിരിക്കുന്ന കെവൈസി- വിഎസ് (നോ യുവർ കസ്റ്റമേഴ്‌സ്,ക്ലയന്റ് വാക്‌സിനേഷൻ സ്റ്റാറ്റസ് )പ്രകാരം ആണ് ഈ മാറ്റം ഉണ്ടാകാൻ പോകുന്നത്.
ട്രെയിൻ, ബസ്, വിമാന യാത്രകൾ ഉൾപ്പെടെ ഇതേ രീതിയിലായിരിക്കും. ഇവിടെയൊക്കെ ഒരാൾ വാക്‌സിൻ എടുത്ത രജിസ്റ്റർ നമ്പർ നൽകേണ്ടി വരും.ഇപ്പോൾ പലരും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നമ്പറുകൾ ആയിരിക്കും രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധന നടത്തുമ്പോൾ ഈ നമ്പറുകളിലേക്ക് ആയിരിക്കും ഒ ടി പി നമ്പർ പോകുന്നത്. രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിച്ചു പിന്നെ ഒ ടി പി നമ്പർ ആവശ്യപ്പെടേണ്ടി വരും.
കോവിൻ രജിസ്ട്രേഷൻ മറ്റൊരു മൊബൈൽ നമ്പർ ആണെങ്കിൽ സ്വന്തം നമ്പറിലേക്ക് എങ്ങനെ മാറ്റാം?
1.കോവിൻ അക്കൗണ്ട് നേരത്തെ എടുത്ത മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (https://selfregistration.cowin.gov.in/) ലോഗിൻ ചെയ്യുക .
2.Raise an issue എന്നതിനു താഴെയുള്ള Transfer member to new mobile number ഓപ്ഷൻ തുറക്കുക.
3. Member Details എന്നതിനു താഴെ നിങ്ങളുടെ പ്രൊഫൈൽ തെരഞ്ഞെടുക്കുക .
4.Transfer to എന്നതിന് താഴെ അക്കൗണ്ട് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക്ക് ചെയ്ത് continue ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ ടി പി നൽകിയാൽ മതിയാകും.