സ്പിരിറ്റ് വില ഉയര്‍ന്നു; മദ്യവില കൂട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി കമ്പനികള്‍

Update: 2019-10-14 11:31 GMT

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി മദ്യവിതരണ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചു. ഉപതെരഞ്ഞെടുപ്പിന് ശേഷമേ ഇക്കാര്യം പരിഗണിക്കാനാകൂ എന്ന മറുപടിയാണു കിട്ടിയതെന്ന് സൂചനയുണ്ട്.

പ്രതിസന്ധി ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് കത്ത് നല്‍കിയിട്ടുണ്ട്. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കത്തില്‍ പറയുന്നത്. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് കമ്പനികളുടെ നിലപാട്.

മദ്യത്തിന്റെ ഉത്പാദന ചെലവ് കൂടിയ സാഹചര്യത്തിലാണ് കന്നികളുടെ ഈ നീക്കം.  മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ(സ്പിരിറ്റ്) വില കുതിച്ചുയര്‍ന്നു. ലിറ്ററിന് 45 രൂപയായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ് വില. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സും സ്പിരിറ്റ് വില വര്‍ധന മൂലം പ്രതിസന്ധിയിലാണ്.

Similar News