എറണാകുളത്തും ചാലക്കുടിയിലും മാത്രം 6.25 കോടി; തെരഞ്ഞെടുപ്പിന് വന്ന അധിക ചെലവുകളുടെ കണക്കിങ്ങനെ

Update: 2019-07-11 05:25 GMT

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഖജനാവില്‍ നിന്നും എറണാകുളത്തേക്കും ചാലക്കുടിയിലേക്കും മാത്രമായി ഒഴുകിയത് 6.25 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് 5.85 കോടി രൂപയായിരുന്നു രണ്ട് മണ്ഡലങ്ങളിലെയും ചെലവ്. സ്ഥാനാര്‍ത്ഥികള്‍ കെട്ടിവച്ച 5.75 ലക്ഷം രൂപമാത്രമാണ് ഈ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് എത്തിയ തുക. പോളിങ് ജീവനക്കാര്‍ക്ക് ദിനബത്ത നല്‍കിയത് 1,50,00,000.

ചെലവുകളില്‍ ഏറ്റവുമധികം തുക വന്നത് വാഹനങ്ങളുടെ വാടക ഇനത്തിലും ഡ്രൈവര്‍മാര്‍ക്കും ഡീസല്‍ ചെലവിനുമാണെന്നാണ് കണക്ക്. നൂറോളം വിഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫേഴ്‌സുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചത്. ഇതും പ്രധാന ചെലവില്‍ വരുന്നു.

എറണാകുളത്ത് ഒന്നാമതെത്തിയ ഹൈബി ഈഡനും രണ്ടാമതെത്തിയ പി രാജീവിനും ചാലക്കുടിയില്‍ വിജയിച്ച ബെന്നി ബഹന്നാനും രണ്ടാമതെത്തിയ ഇന്നസെന്റിനും ജാമ്യ സംഖ്യയായ 25000 രൂപ വീതം നല്‍കും. ആകെ ചെയ്ത വോട്ടിന്റെ ആറിലൊന്ന് പോലും ലഭിക്കാത്തതിനാല്‍ ബിജെപി സ്ഥാനാര്‍ത്തികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.

Similar News