ഫേസ്ബുക്കില്‍ ജോലി ചെയ്യാന്‍ കപ്പലില്‍ ഒരു മുറി, ചെലവ് 2.4 കോടി

ജോലിക്കൊപ്പം ലോകയാത്ര ലക്ഷ്യമിട്ടാണ് യുവാവ് ക്രൂയിസ് ഷിപ്പില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത്

Update:2022-12-26 12:24 IST

Courtesy-Storylines At Sea/FB

മെറ്റയിലെ (ഫേസ്ബുക്ക്) റിയാലിറ്റി ലാബിലെ ജീവനക്കാരനാണ് ഇരുപത്തിയെട്ടുകാരനായ ഓസ്റ്റിന്‍ വെല്‍സ് (Austin Wells). കമ്പനി വര്‍ക്ക് ഫ്രം ഹോം അനുവദിച്ചപ്പോള്‍ ഓസ്റ്റിന്‍ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്തത് ഒരു ക്രൂയിസ് ഷിപ്പിലെ അപ്പാര്‍ട്ട്‌മെന്റാണ്. 300,000 ഡോളറാണ് (ഏകദേശം 2.4 കോടി) ഓസ്റ്റിന്‍ ഇതിനായി ചെലവഴിക്കുന്നത്. 12 വര്‍ഷത്തേക്കാണ് എംവി നറേറ്റീവ് (MV narrative) എന്ന ക്രൂയിസ് ഷിപ്പില്‍ ഓസ്റ്റിന്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തത്.

ജോലിക്കൊപ്പം ലോക സഞ്ചാരമാണ് ലക്ഷ്യം. 237 സ്‌ക്വയര്‍ ഫൂട്ട് വലുപ്പമുള്ള അപ്പാര്‍ട്ട്‌മെന്റാണ് ഓസ്റ്റിന് ലഭിക്കുന്നത്. ഫോള്‍ഡിംഗ് ബെഡ്, പാന്‍ട്രി, ബാത്ത്‌റൂം എന്നീ സൗകര്യങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടാവും. സ്റ്റോറിലൈന്‍ (Storyline) എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ 2025ല്‍ ക്രൊയേഷ്യയില്‍ നിന്നും യാത്ര ആരംഭിക്കും. 24 വര്‍ഷത്തേക്കോ അല്ലെങ്കില്‍ കപ്പലിന്റെ ആയുസായി കണക്കാക്കിയിരിക്കുന്ന 60 വര്‍ഷം വരേയോഎംവി നറേറ്റീവില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ ലീസിനെടുക്കാം.

ലോകം കണാന്‍ വേണ്ടി ദിനചര്യ മാറ്റേണ്ടി വരില്ലെന്നാണ് കപ്പല്‍ യാത്രയുടെ നേട്ടമായി ഓസ്റ്റിന്‍ പറയുന്നത്. യാത്ര പോകണമെങ്കില്‍ ബാഗ് പായ്ക്ക് ചെയ്യണം, വിമാനടിക്കറ്റ് എടുക്കണം, റൂമുകള്‍ വാടകയ്‌ക്കെടുക്കണം അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഇവിടെ ജിമ്മും, ഡോക്ടര്‍മാരും, ഗ്രോസറി ഷോപ്പുമെല്ലാം ഒപ്പം സഞ്ചരിക്കുകയാണെന്ന് ഓസ്റ്റിന്‍ ചൂണ്ടിക്കാണിക്കുന്നു.

Tags:    

Similar News