മൈക്രോസോഫ്റ്റ് പ്രശ്‌നം ഇന്ത്യയെ എങ്ങനെ ബാധിച്ചു?

വിമാനത്താവള ടെര്‍മിനലുകളിലും ബാങ്ക് ആപുകളിലും പ്രശ്‌നം

Update:2024-07-19 17:14 IST
ലോകമെമ്പാടും വിവിധ മേഖലകളെയാണ് മൈക്രോസോഫ്റ്റിന്റെയും അമേരിക്കന്‍ സൈബര്‍ സുരക്ഷ കമ്പനിയായ ക്രൗഡ് സ്‌ട്രൈക്കിന്റെയും സാങ്കേതിക തകരാര്‍ പ്രശ്‌നത്തിലാക്കിയത്. വലഞ്ഞത് ദശലക്ഷക്കണക്കായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കള്‍.
അസൂര്‍ ബാക്ക്എന്‍ഡിലെ ഒരു ഭാഗത്ത് കോണ്‍ഫിഗറേഷനില്‍ സംഭവിച്ച മാറ്റമാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്ത്' എന്ന സാങ്കേതിക തകരാറിന്റെ പ്രാഥമിക കാരണമെന്ന് സാങ്കേതിക വിദ്യാ രംഗത്തെ അതികായരായ മൈക്രോസോഫ്റ്റ് വിശദീകരിച്ചു.
എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങി വിവിധ വിമാന കമ്പനികളുടെ കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായി. 
കൊച്ചിയില്‍ 11 വിമാന സര്‍വീസുകള്‍ വൈകി. പുറപ്പെടാനും എത്തിച്ചേരാനും വൈകിയ വിമാനങ്ങള്‍: 6E 695/HYD, IX 1132/1130 BLR, 6E 435/472 BLR, 6E 169/742/HYD, 6E 144/6922/BLR, 6E 6682/6681 HYD

മൈക്രോസോഫ്റ്റ് 365, മൈക്രോസോഫ്റ്റ് ടീം തുടങ്ങി മൈക്രോസോഫ്റ്റിന്റെ വിവിധ ആപുകള്‍ക്കും സേവനങ്ങള്‍ക്കും തടസം നേരിട്ടു.

ഇന്‍സ്റ്റാഗ്രാം, ആമസോണ്‍, ജിമെയില്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയവയുടെ ആപുകളില്‍ സേവന തടസമുണ്ടെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
Tags:    

Similar News