കോവിഡ് പോരാളികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ ആദരം

കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ മുത്തൂറ്റ് ഫിനാന്‍സ് ആദരിച്ചു

Update:2020-11-20 17:54 IST

ഐഎംഎ എക്‌സിക്യൂട്ടീവ് അംഗം ഡോ. സച്ചിന്‍ സുരേഷ്, കൊച്ചി ഐഎംഎ സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. ജുനൈദ് റഹ്മാന്‍, എറണാകുളം മെഡിക്കല്‍ കോളേജിലെ ഡോ. സ്വപ്ന മോഹന്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജോര്‍ജ്, കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ടി വി രവി, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആര്‍ ഹെഡ് ബാബു ജോണ്‍ മലയില്‍, ഡോ. ഹനീഷ്‌

കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിനായ് മുത്തൂറ്റ് ഫിനാന്‍സ് 'സല്യുട്ട് ടു കോവിഡ് 19 വാരിയെഴ്‌സ'് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐഎംഎയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വ്യക്തിഗത അപേക്ഷകള്‍ ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് നിസ്തുല സേവനം കാഴ്ചവെച്ച കോവിഡ് പോരാളികളെ തിരഞ്ഞെടുത്തത്.

എറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 30 കോവിഡ് പോരാളികള്‍ക്ക് ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മെമെന്റൊയും അടങ്ങുന്നതാണ് പുരസ്‌കാരം. ഐഎംഎ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. ടി. വി. രവി, ഐഎംഎ എക്‌സിക്യുട്ടീവ് മെമ്പര്‍ ഡോ. സച്ചിന്‍ സുരേഷ്, ഡോ ഹനീഷ്, മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ വിഭാഗം മേധാവി ബാബു ജോണ്‍ മലയില്‍, ഡോ. ജുനൈദ് റഹ്മാന്‍, കോവിഡ് പോരാളികളെ പ്രതിനിധീകരിച്ച് ഡോ. അനീഷ്, ഐഎംഎ സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സിന് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചു എന്നും, കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സേവനം കാഴ്ചവച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഐഎംഎയുടെ സഹകരണത്തോടെ ഇതുപോലൊരു പദ്ധതിയില്‍ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. മറ്റു ജില്ലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കുന്ന ഈ പദ്ധതി കോവിഡ് 19 പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ടി. വി. രവി അഭിപ്രായപ്പെട്ടു.

Tags:    

Similar News