ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 17, 2021
പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂടി. ഇന്ത്യക്കാര്‍ക്കായുള്ള യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. പ്രധാന ഏറ്റെടുക്കലുമായി കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്. ഓഹരി വിപണി വീണ്ടും ഉയരങ്ങളിലേക്ക്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഇന്ത്യക്കാര്‍ക്കായുള്ള യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക
കോവിഡ് നില മെച്ചപ്പെടുന്ന മുറയ്ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകളുമായി അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം
നിഷേധിക്കുന്ന ലെവല്‍ 4 അഡൈ്വസറിയില്‍ നിന്നും ലെവല്‍ 2 വിലേക്കാണ് അമേരിക്ക ഇന്ത്യയെ മാറ്റിയത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പ്രത്യേക മാനദണ്ഡങ്ങളോടെ ലെവല്‍ 2 അഡൈ്വസറി നല്‍കിയിട്ടുള്ളത്.
പ്രധാന ഏറ്റെടുക്കലുമായി കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്
പ്രമുഖ ഐടി സേവന ദാതാക്കളായ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് കോര്‍പ്പറേഷന്‍, ഹണ്ടര്‍ ടെക്‌നിക്കല്‍ റിസോഴ്‌സസിലെ എന്‍ജിനീയറിംഗ് അസറ്റുകള്‍ സ്വന്തമാക്കി. ജോര്‍ജിയയിലെ അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഡിജിറ്റല്‍ എന്‍ജിനീയറിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് ഏജന്‍സിയാണ് ഹണ്ടര്‍ ടെക്‌നിക്കല്‍ റിസോഴ്‌സസ്. തുക വെളിപ്പെടുത്തിയിട്ടില്ല.
പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ടച്ച് വുഡ് ഗ്രൂപ്പ് ഫണ്ട് സമാഹരണത്തിന്
ഇന്ത്യയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ടച്ച് വുഡ് എന്റര്‍ട്ടെയ്ന്‍മെന്റ് ലിമിറ്റഡ് 22 കോടിയുടെ ഫണ്ട് സമാഹരണത്തിനൊരുങ്ങുന്നു. ടെക് വെഞ്ച്വേഴ്‌സ് ആയ മേക്ക് മി അപ്, വെഡ് അഡൈ്വസര്‍ എന്നിവരില്‍ നിന്നാണ് ഫണ്ട് സമാഹരിക്കുന്നത്.
പാചകവാതക സിലിണ്ടര്‍ വില കൂടി; ഇന്നുയര്‍ന്നത് 25 രൂപ
സാധാരണക്കാരന് ഓണക്കാലത്ത് ഇരുട്ടടിയായി പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ഉപഭോഗത്തിനുള്ള 14.2 കിലോ ഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ നിലവിലുള്ള സിലിണ്ടര്‍ വില 841.50 രൂപ 866.50 രൂപയായി ഉയരും. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപ ജൂലൈ ഒന്നിന് വര്‍ധിപ്പിച്ചിരുന്നു. അന്ന് തന്നെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വിലയും 80 രൂപ ഉയര്‍ത്തി. അതേസമയം ജൂലൈ 17 ന് ശേഷം ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.
യുകെയില്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മോഡേണ നല്‍കാം
12 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിനായി മോഡേണയുടെ കോവിഡ് -19 വാക്‌സിന്‍ യുകെയിലെ ഹെല്‍ത്ത് റെഗുലേറ്റര്‍ അംഗീകാരം നല്‍കി. ചൊവ്വാഴ്ച, സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുമ്പായി ഫൈസറിന്റെ ഷോട്ട് വിന്യാസത്തിന് പച്ചക്കൊടി കാണിച്ചതായും അറിയിച്ചു.
ബിറ്റ്‌കോയിന്‍ 46000 ഡോളര്‍ നിലനിര്‍ത്തി
ഏറ്റവും ജനപ്രിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1.32 ശതമാനം ഇടിവാണ് കഴിഞ്ഞ 24 മണിക്കൂര്‍ ബിറ്റ്‌കോയിന്‍ രേഖപ്പെടുത്തിയത്. എങ്കിലും 46,726.70 യുഎസ് ഡോളറിനാണ് ഇന്ന് വിനിമയം നടന്നത്. 64.9ഠയാണ് ഇന്നത്തെ മാര്‍ക്കറ്റ് ക്യാപ്. ഇടിവാണെങ്കിലും സമീപകാല ഇടിവായ 35000 ഡോളറിലേക്ക് പോയില്ലെന്നതാണ് നിക്ഷേപകരുടെ ആശ്വാസവാര്‍ത്ത.
വിപണി വീണ്ടും ഉയരങ്ങളിലേക്ക്
അവസാന മണിക്കൂറിലെ നിക്ഷേപകരുടെ ആവേശത്തില്‍ ഓഹരി സൂചിക ഇന്നും മുന്നേറി. ഐടി ഭീമന്മാരിലും എഫ് എം സി ജി കമ്പനികളിലും നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് സൂചികകളുടെ മുന്നേറ്റത്തിന് സഹായിച്ചത്. സെന്‍സെക്സ് 210 പോയ്ന്റ് ഉയര്‍ന്ന് 55,792ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 52 പോയ്ന്റ് ഉയര്‍ന്ന 16,615ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനിയുടെ പ്രകടനം
ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരിവില ഇന്ന് എട്ട് ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളമാണ് കൂടിയത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് വില അഞ്ചു ശതമാനത്തോളം കൂടി. വി ഗാര്‍ഡ് ഓഹരി വിലയില്‍ രണ്ടുശതമാനത്തിലേറെ വര്‍ധനയുണ്ടായി.
Exchange Rates : August 17, 2021
ഡോളര്‍ 74.37
പൗണ്ട് 102.31
യുറോ 87.28
സ്വിസ് ഫ്രാങ്ക് 81.54
കാനഡ ഡോളര്‍ 58.95
ഓസി ഡോളര്‍ 54.05
സിംഗപ്പൂര്‍ ഡോളര്‍ 54.63
ബഹ്റൈന്‍ ദിനാര്‍ 197.29
കുവൈറ്റ് ദിനാര്‍ 247.24
ഒമാന്‍ റിയാല്‍ 193.12
സൗദി റിയാല്‍ 19.83
യുഎഇ ദിര്‍ഹം 20.24