വിപണി വീണ്ടും ഉയരങ്ങളിലേക്ക്

അവസാന മണിക്കൂറിലെ നിക്ഷേപകരുടെ ആവേശത്തില്‍ ഓഹരി സൂചിക ഇന്നും മുന്നേറി. ഐടി ഭീമന്മാരിലും എഫ് എം സി ജി കമ്പനികളിലും നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതാണ് സൂചികകളുടെ മുന്നേറ്റത്തിന് സഹായിച്ചത്. സെന്‍സെക്‌സ് 210 പോയ്ന്റ് ഉയര്‍ന്ന് 55,792ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 52 പോയ്ന്റ് ഉയര്‍ന്ന 16,615ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനിയുടെ പ്രകടനം
ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്തിയത്. ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരിവില ഇന്ന് എട്ട് ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില ഒരു ശതമാനത്തോളമാണ് കൂടിയത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് വില അഞ്ചു ശതമാനത്തോളം കൂടി. വി ഗാര്‍ഡ് ഓഹരി വിലയില്‍ രണ്ടുശതമാനത്തിലേറെ വര്‍ധനയുണ്ടായി.ഈസ്‌ട്രെഡിന്റെ ഓഹരി വില ഇന്ന് 19.60 ശതമാനത്തോളമാണ് ഇടിഞ്ഞത്.
അപ്പോളോ ടയേഴ്‌സ് 222.10
ആസ്റ്റര്‍ ഡി എം 176.55
എവിറ്റി 75.60
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 141.10
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 354.05
സിഎസ്ബി ബാങ്ക് 318.15
ധനലക്ഷ്മി ബാങ്ക് 15.80
ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.00
എഫ്എസിടി 126.05
ഫെഡറല്‍ ബാങ്ക് 83.25
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 79.10
ഹാരിസണ്‍സ് മലയാളം 187.10
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.80
കല്യാണ്‍ ജൂവലേഴ്‌സ് 64.00
കേരള ആയുര്‍വേദ 58.60
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.70
കിറ്റെക്‌സ് 157.50
കെഎസ്ഇ 2000.00
മണപ്പുറം ഫിനാന്‍സ് 168.80
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 401.65
മുത്തൂറ്റ് ഫിനാന്‍സ് 1473.80
നിറ്റ ജലാറ്റിന്‍ 276.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.71
റബ്ഫില ഇന്റര്‍നാഷണല്‍ 112.05
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.75
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.55
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 193.85
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 240.25
വണ്ടര്‍ലാ ഹോളിഡേയ്‌സ് 228.90