ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 09, 2021
ഷെഡ്യൂള്‍ഡ് പേയ്മെന്റ് ബാങ്കാകാന്‍ പേടിഎമ്മിന് അനുമതി.സ്വർണ ഇറക്കുമതിയിൽ കുതിപ്പെന്ന് വേൾഡ് ഗോൾഡ് കൌൺസിൽ. ക്രിപ്റ്റോ നിക്ഷേപങ്ങൾക്ക് പലിശ നൽകാൻ ബിറ്റ്മെക്സ്. രാജ്യാന്തര ഷെഡ്യൂൾഡ് വിമാന സർവീസുകളുടെ നിരോധനം നീട്ടി. നേട്ടമുണ്ടാക്കി ഓഹരി സൂചികകൾ. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ഷെഡ്യൂള്‍ഡ് പേയ്മെന്റ് ബാങ്കാകാന്‍ പേടിഎമ്മിന് അനുമതി
പേടിഎമ്മിന്റെ അസോസിയേറ്റ് സ്ഥാപനമായ Paytm പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (PPBL) ഒരു ഷെഡ്യൂള്‍ഡ് പേയ്മെന്റ് ബാങ്കായി പ്രവര്‍ത്തിക്കാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം നേടിയതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇത് അതിന്റെ സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പേടിഎമ്മിന് കരുച്ചാകും.
സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍
2012 ല്‍ ഇറക്കുമതി തീരുവ ആദ്യമായി വര്‍ധിപ്പിച്ച ശേഷമുള്ള വര്‍ഷങ്ങളില്‍ ശരാശരി 760 ടണ്‍ സ്വര്‍ണം ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്തതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ന് പുറത്തു വിട്ട 'ബുള്ളിയന്‍ ട്രേഡ് ഇന്‍ ഇന്ത്യ' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിപ്‌റ്റോ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ ബിറ്റ്‌മെക്‌സ്
നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കാന്‍ പദ്ധതിയുമായി പ്രമുഖ ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ബിറ്റ്‌മെക്‌സ്. BitMEX EARN എന്ന പേരില്‍ അവതരിപ്പിക്കുന്ന നിക്ഷേപങ്ങള്‍ മറ്റേതൊന്നിനേലും ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്നാണ് ബിറ്റ്‌മെക്‌സ് അവകാശപ്പെടുന്നത്. 14 ശതമാനം മുതല്‍ 100 ശതമാനം വരെയായിരിക്കും Annual Percentage Rate. ഒരു നിശ്ചിത കാലയളവിലേക്ക് ഉപഭോക്താക്കള്‍ക്ക് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം ഇന്‍ഷുറന്‍സ് പരിരക്ഷയും ബിറ്റ്‌മെക്‌സ് നല്‍കും.
ആമസോണിന് 1.3 ബില്യൺ പിഴ ചുമത്തി ഇറ്റലിയുടെ ആന്റി ട്രസ്റ്റ് റെഗുലേറ്റർ
ഇറ്റലിയുടെ ആന്റിട്രസ്റ്റ് റെഗുലേറ്റർ Amazon.com Inc. ന് $1.3 ബില്യൺ പിഴ ചുമത്തി. കമ്പനിയുടെ ലോജിസ്റ്റിക് സേവനങ്ങൾ ഉപയോഗിക്കുന്ന തേർഡ് പാർട്ടി വിൽപ്പനക്കാരെ അനുകൂലിക്കുന്നതിലൂടെ ഇത് എതിരാളികൾക്ക് ദോഷമായ ഇടപാട് നടത്തിയെന്നാണ് വിശദീകരണം.
ഒല ഒരു ബില്യൺ സമാഹരിക്കുന്നു
ഒല കുറച്ച് മാസങ്ങളിൽ ഇക്വിറ്റിയും ഡെറ്റും കൂടിച്ചേർന്ന് 1 ബില്യൺ ഡോളറിലധികം ഫണ്ടിംഗ് സമാഹരിക്കാൻ ഒല ചർച്ചകൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകൾ
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ നേട്ടമുണ്ടാക്കി ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 157.45 പോയ്ന്റ് ഉയര്‍ന്ന് 58807.13 പോയ്ന്റിലും നിഫ്റ്റി 47 പോയ്ന്റ് ഉയര്‍ന്ന് 17516.80 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു.
നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതോടെ തുടക്കത്തില്‍ സൂചികകള്‍ താഴേക്ക് പോയെങ്കിലും ആഗോള വിപണി തിളങ്ങിയതോടെ ദിവസാവസാനം നേട്ടക്കിലെത്തുകയായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ 16 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (5.30 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.94 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.76 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.36 ശതമാനം), ഹാരിസണ്‍സ് മലയാളം (1.10 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.09 ശതമാനം) തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. അതേസമയം എവിറ്റി, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ് തുടങ്ങി 13 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം ജനുവരി 31 വരെ നീട്ടി
ഒമിക്രോൺ വേരിയന്റിൽ നിന്നുള്ള ഉയർന്നുവരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം ജനുവരി 31 വരെ ഇന്ത്യ നിലനിർത്തുമെന്ന് ഏവിയേഷൻ റെഗുലേറ്റർ DGCA വ്യാഴാഴ്ച അറിയിച്ചു.