ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 11, 2021

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന് ഇഡിയുടെ നോട്ടീസ്. കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതല്‍. ഐഡിബിഐ ബാങ്ക് ചെക്ക് ലീഫുകളുടെ എണ്ണത്തില്‍ നിയന്ത്രണം നടപ്പാക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോം ഉടന്‍ ആരംഭിക്കുമെന്ന് സീ എന്റര്‍ട്ടെയ്ന്‍മെന്റ്. റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍. സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-06-11 16:07 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചിന് ഇഡിയുടെ നോട്ടീസ്

ഫെമ ചട്ടം ലംഘിച്ച് 2,790 കോടി രൂപ കൈമാറ്റം ചെയ്തതായി കാണിച്ച് രാജ്യത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ണമ്വശൃത ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. സന്‍മയ് ലാബ്സ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലുള്ളതാണ് വാസിര്‍എക്സ്. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പിന് പണം കൈമാറ്റം നടത്തിയതായി കണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2,790.74 കോടി രൂപയുടെ കൈമാറ്റമാണ് നടന്നിരിക്കുന്നതെന്ന് ഇഡി പറയുന്നു.
കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതല്‍
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825 രൂപ വരെയാണ്‌ ്രൈപസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ നല്‍കാം.
ഐഡിബിഐ ചെക്ക് ലീഫുകളുടെ എണ്ണത്തില്‍ നിയന്ത്രണം നടപ്പാക്കുന്നു
അടുത്ത മാസം മുതല്‍ പുതുക്കിയ ചാര്‍ജുകള്‍ പ്രകാരം ഐഡിബിഐ ബാങ്ക് ഉപഭോക്താക്കള്‍ പ്രതിവര്‍ഷം 20 സൗജന്യ ചെക്ക് ലീഫുകളേ നല്‍കൂ. കൂടുതലായി വേണ്ട ഒരു ചെക്ക് ലീഫിന് 5 രൂപ വീതം നല്‍കണം. നിലവില്‍, ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുറക്കുന്ന ആദ്യ വര്‍ഷത്തില്‍ ഒരു വര്‍ഷത്തില്‍ യാതൊരു നിരക്കും കൂടാതെ 60 ചെക്ക് ലീഫുകളും തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും 50 ലീഫുകളും ആക്‌സസ് ചെയ്യാന്‍ കഴിയും. ഈ നയമാണ് മാറുന്നത്.
സീ 5 എന്ന പേരില്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടന്‍ ആരംഭിക്കുമെന്ന് സീ എന്റര്‍ട്ടെയ്ന്‍മെന്റ്
സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് വീഡിയോ സ്ട്രീമിംഗ് സേവനമായ ഒടിടി പ്ലാറ്റ്‌ഫോം ജൂണ്‍ 22 ന് യുഎസ് വിപണിയില്‍ സമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം; അവശ്യ വസ്തുക്കളുടെ നികുതി കുറച്ചേക്കും
നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കും. യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കല്‍, ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്ന് എന്നിവ പ്രധാന അജണ്ടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 44ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര പ്രദേശങ്ങളിലെ ധനമന്ത്രിമാരും കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഈ ആഴ്ചയിലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍ ഇന്ന് സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് 240 രൂപകൂടി 36,880യായി. ഗ്രാമിന് 30 രൂപ കൂടി 4610 രൂപയുമായി. 36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ദേശീയ വിപണിയിലും നേരിയ ഉയര്‍ച്ച പ്രകടമായിരുന്നു. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.15ശതമാനം ഉയര്‍ന്ന് 49,275 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

ഇന്ധന വില വർധനവ് വീണ്ടും 

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. 29 പൈസ വീതമാണ് കൂട്ടിയത്. ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയാണ് കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും ഉയർന്ന വില. പെട്രോള്‍ വില 98 ലേക്ക് അടുക്കുകയാണ് ഇവിടെ.  97 രൂപ 85 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.18 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.42 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 96 കടന്നു. പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്.

ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഓഹരി സൂചികകള്‍. സെന്‍സെക്സ് 174.29 പോയ്ന്റ് ഉയര്‍ന്ന് 52474.76 പോയ്ന്റിലും നിഫ്റ്റി 61.60 പോയ്ന്റ് ഉയര്‍ന്ന് 15799.40 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1744 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1368 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, ഡോ റെഡ്ഡീസ് ലാബ്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എല്‍& ടി, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഐറ്റി, മെറ്റല്‍, ഫാര്‍മ സൂചികകള്‍ 1-2 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി, ബാങ്കിംഗ് ഓഹരികള്‍ വ്യാപകമായ വിറ്റഴിക്കലിന് സാക്ഷ്യം വഹിച്ചു. ഉയരുന്ന നിഷ്‌ക്രിയ ആസ്തി സംബന്ധിച്ച ആശങ്കകളാണ് ബാങ്കിംഗ് ഓഹരികള്‍ക്ക് വിനയായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും നേട്ടമുണ്ടാക്കാനാകാതെ പോയ ദിനമാണിന്ന്. 13 ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 10.21 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ മുന്നിലുണ്ട്. ഹാരിസണ്‍സ് മലയാളം (3.75 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.62 ശതമാനം), ആസ്റ്റര്‍ ഡി എം (3.58 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (3.48 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ്(1.84 ശതമാനം), നിറ്റ ജലാറ്റിന്‍ (1.17 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.


കോവിഡ് അപ്‌ഡേറ്റ്‌സ് - ജൂൺ 11, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍ : 14233

മരണം: 173

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍ :29,274,823

മരണം: 363,079

ലോകത്തില്‍ ഇതുവരെ :

രോഗികള്‍ : 174,789,379

മരണം: 3,770,098


 






Tags:    

Similar News