ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 13, 2021

ജിഡിപി വളര്‍ച്ചാ നിരക്കില്‍ രണ്ടക്ക പ്രതീക്ഷയെന്ന് കേന്ദ്രം. ഇന്‍ഫോസിസ് അറ്റ ലാഭത്തില്‍ വർധനവ്. സ്വര്‍ണ വ്യാപാരത്തിലെ ഇ-വേ ബില്‍ പ്രായോഗികമല്ലെന്ന് വ്യാപാരികള്‍. സര്‍വകാല ഉയരത്തില്‍ ഓഹരി സൂചികകള്‍, നിഫ്റ്റി 18000ത്തിന് മുകളില്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-10-13 19:30 IST
ജിഡിപി വളര്‍ച്ചാ നിരക്കില്‍ രണ്ടക്ക പ്രതീക്ഷയെന്ന് നിര്‍മലാ സീതാരാമന്‍
രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക വളര്‍ച്ചയുണ്ടാകുമെന്ന് നിര്‍മലാ സീതാരാമന്‍. ലോകത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ധനകാര്യമന്ത്രി പറഞ്ഞു. അടുത്തവര്‍ഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിലായിരിക്കും വരാജ്യത്തിന്റെ ളര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കി.
ഇന്‍ഫോസിസ് അറ്റ ലാഭത്തില്‍ വധനവ്
സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇന്‍ഫോസിസ് തങ്ങളുടെ ഏകീകൃത അറ്റാദായത്തില്‍ 4.3 ശതമാനം തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 5,421 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ ഏകീകൃത വരുമാനം 6.1 ശതമാനം വര്‍ധിച്ച് 29,602 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. എസ്റ്റിമേറ്റിനെ മറികടക്കാന്‍ കഴിഞ്ഞെന്നാണ് കമ്പനി വ്യക്തമാക്കിയത്.
സില്‍വര്‍ലൈന്‍ പദ്ധതി; ഗ്രാമങ്ങളിലെ ഭൂമിവില നാലിരട്ടി
സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലില്‍ ഗ്രാമങ്ങളില്‍ ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ വ്യാപാരത്തിലെ ഇ-വേ ബില്‍ പ്രായോഗികമല്ലെന്ന് വ്യാപാരികള്‍
സ്വര്‍ണ വ്യാപാരത്തിലെ ഇ-വേ ബില്‍ പ്രായോഗികമല്ലെന്ന് സ്വര്‍ണവ്യാപാരികള്‍. ഇതിനു വിശദാംശവും വ്യാപാരികള്‍ നല്‍കുന്നുണ്ട്. ഒരു സ്വര്‍ണാഭരണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഒട്ടേറെ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചരക്കുകള്‍ (സ്വര്‍ണം) ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടു പോകേണ്ടതുണ്ട്. ഈ അവസരത്തില്‍ ഇ-വേ ബില്‍ നടപ്പാക്കാനാകില്ലെന്നും വ്യാപാരികള്‍ പറയുന്നു.
സര്‍വകാല ഉയരത്തില്‍ സൂചികകള്‍; നിഫ്റ്റി 18000ത്തിന് മുകളില്‍
ആഗോള വിപണി തിളങ്ങിയില്ലെങ്കിലും ഉത്സവ സീസണല്‍ ഇന്ത്യന്‍ വിപണിക്ക് തുണയായി. സര്‍വകാല ഉയരത്തിലെത്തി സെന്‍സെക്സും നിഫ്റ്റിയും. സെന്‍സെക്സ് 452.74 പോയിന്റ് ഉയര്‍ന്ന് 60737.05 പോയ്ന്റിലും നിഫ്റ്റി 169.80 പോയ്ന്റ് ഉയര്‍ന്ന് 18161.80 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.
കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഫെഡറല്‍ ബാങ്ക് (5.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (5.53 ശതമാനം), സിഎസ്ബി ബാങ്ക് (2.11 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.96 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.51 ശതമാനം), എവിറ്റി (1.03 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.90 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.


Exchange Rates : October 13, 2021
ഡോളര്‍ 75.38
പൗണ്ട് 102.63
യുറോ 87.04
സ്വിസ് ഫ്രാങ്ക് 81.18
കാനഡ ഡോളര്‍ 60.56
ഓസി ഡോളര്‍ 55.35
സിംഗപ്പൂര്‍ ഡോളര്‍ 55.69
ബഹ്‌റൈന്‍ ദിനാര്‍ 200.00
കുവൈറ്റ് ദിനാര്‍ 249.66
ഒമാന്‍ റിയാല്‍ 196.02
സൗദി റിയാല്‍ 20.10

യുഎഇ ദിര്‍ഹം 20.52


Tags:    

Similar News