ഓമിക്രോണ്‍: യൂറോപ്പില്‍ വ്യാപന ശേഷി കൂടുന്നു
വിദേശ രാജ്യങ്ങളില്‍ ഓമിക്രോണിന്റെ വ്യാപനം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.
കിഴക്കന്‍ യൂറോപ്പ് രാജ്യങ്ങളില്‍ ഓമിക്രോണ്‍ വകഭേദം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. റഷ്യ, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതലാന്‍ഡ് പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ കോവിഡ് വൈറസുകള്‍, ശൈത്യ കാലമായതോടെ വര്‍ധിച്ചിരുന്നു. ഇതിനിടയിലാണ് അതിവ്യാപന ശേഷിയുള്ള ഓമിക്രോണ്‍ വൈറസ് ഇവിടങ്ങളില്‍ പടരുന്നത്.
കോവിഡ് വാക്സിനേഷന്‍ എടുക്കുന്നതില്‍ കിഴക്കന്‍ യൂറോപ്പിലെ ജനങ്ങള്‍ക്കിടയിലെ വിമുഖതയാണ് കോവിഡ് പടരുന്നതിന്റെ പ്രധാന കാരണമായി കരുതുന്നത്. ഇതിനുപുറമേ സാമ്പത്തിക പരാധീനത ഈ രാജ്യങ്ങളെ തളര്‍ത്തുന്നുമുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധിപേര്‍ യൂറോപ്പില്‍ ജോലി ചെയ്ത് വരുന്നു. സാമ്പത്തിക വ്യാപാര മേഖലകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നെതര്‍ലന്‍ഡില്‍ പോലും ഓമിക്രോണ്‍ പടരുന്നുണ്ട്. ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രിട്ടന്‍ ഫ്രാന്‍സ്,തുടങ്ങിയ രാജ്യങ്ങളില്‍ പോലും കോവിഡ് ഭീഷണി വിട്ടൊഴിയുന്നില്ല.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയാണ് പല രാജ്യങ്ങളും പോംവഴി തേടുന്നത്. ജനങ്ങള്‍ അടച്ചുപുട്ടല്‍ അംഗീകരിക്കുന്നുമില്ല. സല്‍ക്കാരങ്ങളും, വലിയ ഒത്തുചേരലും, മാസ്‌ക് ഉപേക്ഷിച്ചതുമാണ് രോഗം പടരാനുള്ള പ്രധാന കാരണം. ബ്രിട്ടനില്‍ മലയാളികള്‍ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും, ബ്രിട്ടന്‍കാര്‍ മാസ്‌ക് വേണ്ടെന്നു വെച്ചിരുന്നു.
ഓമിക്രോണ്‍ ഭീഷണി വന്നതോടെ ബ്രിട്ടന്‍ കാര്‍ വീണ്ടും മാസ്‌ക് ഉപയോഗിച്ച് തുടങ്ങി. അമേരിക്കയില്‍ ചില സൂപ്പര്‍ മാര്‍ക്കറ്റില്‍ മാത്രമാണ് മാസ്‌ക് നിര്‍ബന്ധം. വിമാനത്തില്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലരും അനുസരിക്കാറില്ല.
സാമ്പത്തിക ആസ്ഥാനമായ ഹോങ്കോംഗ്, സിങ്കപ്പൂര്‍, സ്വിറ്റ് സര്‍ലന്‍ഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഒമിക്രോണ്‍ വൈറസ് വ്യാപനം സമ്പദ് രംഗത്ത് തിരിച്ചടിയായിട്ടുണ്ട്. വ്യാപനം അതിതീവ്രമാണെങ്കിലും ഓമിക്രോണ്‍ അപകട കാരിയല്ല എന്നാണ് ലോകാരോഗ്യ സംഘടന ഏറ്റവും പുതിയതായി അറിയിച്ചിരിക്കുന്നത്. ഇത് വരെ ഓമിക്രോണ്‍ ബാധിച്ച് ആരും മരിച്ചിട്ടില്ല. 87 ശതമാനം പേരിലും രോഗലക്ഷങ്ങള്‍ പുറത്ത് പ്രകടമാകാത്ത രീതിയിലാണ് കണ്ടുവരുന്നതെന്നും വിദഗ്ധ വിലയിരുത്തൽ.
ദക്ഷിണ ആഫ്രിക്കയില്‍ വ്യാപന ശേഷി അന്‍പത് മുതല്‍ ഇരുന്നൂറ് ശതമാനം വരെയാണ്. ഡിസംബര്‍ ഒന്നിന് 8561 ഓമിക്രോണ്‍ രോഗികള്‍ നിലവിലുണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള പ്രതിരോധ ശേഷിയില്ലാത്ത എയ്ഡ്സ് രോഗികള്‍ ഓമിക്രോണ്‍ രോഗ വര്‍ധന ഒരു കാരണമാണെന്ന് കരുതപ്പെടുന്നു.
സൗദി അറബിയയില്‍ ഓമിക്രോണ്‍ കണ്ടെത്തിയതോടെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും മുന്‍ കരുതലുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. യു എ എ യില്‍,സെക്യൂരിറ്റി, ഹൗസ് മെയ്ഡ് തുടങ്ങിയ ജോലികള്‍ക്ക് എരിത്രയ, കെനിയ, ഉഗാണ്ട പോലെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പുതിയതായി ധാരാളം പേര്‍ എത്തുന്നുണ്ട്.