രാജ്യം മുഴുവന്‍ ചുറ്റാനും, ഷോപ്പിങ്ങിനും ഒരു കാര്‍ഡ്
രാജ്യത്തെ ഗതാഗത മേഖലയില്‍ ഒരു പുതിയ തുടക്കം
ഇന്ന് (ഡിസംബര്‍ 28) ഡല്‍ഹി മെട്രോയുടെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് (എന്‍സിഎംസി) സേവനങ്ങള്‍ രാജ്യത്തെ ഗതാഗത മേഖലയില്‍ പുതിയ ഒരു തുടക്കത്തിന്റെ നാന്ദി കുറിക്കുകയും കൂടിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് 2019 മാര്‍ച്ചില്‍ തദ്ദേശീയമായി വികസിപ്പിച്ച എന്‍സിഎംസി ആരംഭിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. രാജ്യത്തൊട്ടാകെയുള്ള മെട്രോ, ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിരവധി തരം ഗതാഗത സൗകര്യങ്ങള്‍ ഒരു കാര്‍ഡ് വഴി ഉപയോഗിക്കുവാന്‍ യാത്രക്കാരെ സഹായിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം .
കൂടാതെ 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' എന്ന് വിളിക്കപ്പെടുന്ന ഈ ഇന്റര്‍ ഓപ്പറബിള്‍ കോണ്‍ടാക്റ്റ്‌ലെസ് ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ്, ഉടമകള്‍ക്ക് ടോള്‍ ടാക്‌സ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍, റീട്ടെയില്‍ ഷോപ്പിംഗ്, പണം പിന്‍വലിക്കല്‍ എന്നിവപോലും നടത്താന്‍ സൗകര്യം നല്‍കുന്നുണ്ട്. ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡ് ആണ് എന്‍സിഎംസി.
കഴിഞ്ഞ 18 മാസത്തിനുള്ളില്‍ 23 ബാങ്കുകള്‍ ഇഷ്യൂ ചെയ്ത ഏതു റുപേഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും (ഇവയെല്ലാം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ധനകാര്യ സേവന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എന്‍സിഎംസി തത്വങ്ങള്‍ പാലിക്കുന്നു) ഡല്‍ഹി മെട്രോയുടെ 23 കിലോമീറ്റര്‍ നീളമുള്ള എയര്‍പോര്‍ട്ട് ലൈനില്‍ ഇനി യാത്ര ചെയ്യാന്‍ സാധിക്കും. 2022ഓടെ ഇതേ സൗകര്യം ദില്ലി ഡല്‍ഹി മെട്രോയുടെ എല്ലാ ലൈനിലും ലഭ്യമാകും.
എന്‍സിഎംസി കാര്‍ഡുകള്‍ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റിംഗ് നടക്കണമെങ്കില്‍ കാര്‍ഡ് സ്വീകരിക്കുന്ന ഉപകരണങ്ങളും 'എന്‍സിഎംസി റെഡി' ആയിരിക്കണം. കേന്ദ്ര നഗരഭവനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ പല മെട്രോ സെര്‍വീസുകളും എന്‍സിഎംസി ഇന്റഗ്രേഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ മെട്രോ അടുത്ത വര്‍ഷം (2021) ജൂണില്‍ എന്‍സിഎംസി സെര്‍വീസുകള്‍ ലഭ്യമാക്കും എന്നാണ് റിപോര്‍ട്ടുകള്‍. നിലവില്‍ കൊച്ചി മെട്രോ ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഇറക്കിയിട്ടുള്ള കൊച്ചി1 (ഗീരവശ1) കാര്‍ഡുകള്‍ എന്‍സിഎംസിയുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. കൊച്ചി മെട്രോയിലെ ഓരോ സവാരിയിലും കൊച്ചി1 കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ 20 ശതമാനം കിഴിവ് ലഭിക്കുന്നുണ്ട് . 60 ദിവസത്തെ പാസില്‍ അവര്‍ക്ക് 33 ശതമാനം കിഴിവ് ലഭിക്കും. 30 ദിവസത്തെ പാസിനുള്ള കിഴിവ് 25 ശതമാനമാണ്.
എന്‍സിഎംസി സെര്‍വീസുകള്‍ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

ഈ ഡ്രൈവറില്ലാ ട്രെയിന്‍ ഡല്‍ഹി മെട്രോയുടെ ജനക്പുരി വെസ്റ്റിനെയും ബൊട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്ന 37 കിലോമീറ്റര്‍ മജന്ത ലൈനില്‍ ഓടും. ഈ പുതിയ തലമുറ ട്രെയിനുകള്‍ ആരംഭിക്കുന്നതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ലോക മെട്രോ നെറ്റ്‌വര്‍ക്കുകളുടെ ഏഴു ശതമാനം മാത്രമുള്ള ട്രെയിനുകളുടെ എലൈറ്റ് ലീഗിലേക്ക് പ്രവേശിക്കും. ഡ്രൈവറില്ലാ
2021 പകുതിയോടെ ഡല്‍ഹി മെട്രോയുടെ 57 കിലോമീറ്റര്‍ നീളമുള്ള മറ്റൊരു പ്രധാന ഇടനാഴിയായ പിങ്ക് ലൈനിലും (മജ്‌ലിസ് പാര്‍ക്ക്ശിവ് വിഹാര്‍) െ്രെഡവറില്ലാ ഓപ്പറേഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു. ഇതോടുകൂടി ഡല്‍ഹി മെട്രോയുടെ ഡ്രൈവറില്ലാ നെറ്റ്‌വര്‍ക്ക് നീളം 94 കിലോമീറ്ററാകും. ഇത് ലോകത്തെ മൊത്തം ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒന്‍പതു ശതമാനമായിരിക്കും.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ രാജ്യമെമ്പാടുമുള്ള മെട്രോ റെയില്‍ രംഗത്ത് വലിയ മാറ്റമുണ്ടായി. 2014ല്‍ അഞ്ച് നഗരങ്ങളില്‍ 248 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്, നിലവില്‍ ഇന്ത്യയിലെ 18 നഗരങ്ങളില്‍ 702 കിലോമീറ്റര്‍ പ്രവര്‍ത്തിക്കുന്നു.