ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌സില്‍ ഓടിടി വസന്തകാലം; വിശദാംശങ്ങളറിയാം

78ാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ആധിപത്യം പുലര്‍ത്തി. ഇത് പുതിയ കാലത്തിന്റെ സൂചകമോ? ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ കയ്യടക്കി ഇത്തവണത്തെ അവാര്‍ഡുകള്‍. വിശദവിവരങ്ങളും അവാര്‍ഡ് ലിസ്റ്റും കാണാം.

Update:2021-03-02 13:11 IST

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ആധിപത്യം പുലര്‍ത്തി. നെറ്റ്ഫ്‌ളിക്‌സിന്റെ ''ദി ക്രൗണ്‍'' നാല് വിഭാഗങ്ങളില്‍ ഒന്നാമതെത്തി. മികച്ച ചലച്ചിത്ര വിഭാഗങ്ങളില്‍ സമ്മാനം വാരിക്കൂട്ടിയത് ഹുലുവിലുള്ള ''നോമാഡ്ലാന്‍ഡ്'',ആമസോണ്‍ പ്രൈമിലെ ''ബോറാട്ട് സബ്‌സീക്വന്റ് മൂവിഫിലിം'' എന്നിവയാണ്.

മികച്ച നടനായി ജോഷ് ഒ കോണറേയും മികച്ച നടിയായി എമ്മ കോറിനെയും തിരഞ്ഞെടുത്തു. മികച്ച ഡ്രാമ വിഭാഗം നടനായി തിരഞ്ഞെടുത്ത ചാഡ്വിക്ക് ബോസ്മാന് മരണാനന്തര അവാര്‍ഡും നേടി. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധിച്ചാണ് ചാഡ്വിക് മരിച്ചത്.
ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങള്‍ക്ക് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്. സാധാരണ ഹോളിവുഡ് സിനിമകളുടെ ആധിപത്യമാണ് ഗോള്‍ഡന്‍ ഗ്ലോബിന് മാറ്റ് കൂട്ടുന്നത, എന്നാല്‍ ഇത്തവണ കഥമാറി.
ഓടിടി പ്ലാറ്റ്‌ഫോമുകള്‍ തിയേറ്റര്‍ സിനിമകളെ കടത്തിവെട്ടുന്ന പുതിയ കാലത്തിന്റെ സൂചകമായിട്ടാണ് ലോകമെമ്പാടുമുള്ള സിനിമാ നിരൂപകര്‍ ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിനെ കാണുന്നത്.
സിനിമാ തിയേറ്ററുകളെ അടക്കി വാണിരുന്ന കോടികള്‍ മുടക്കിയുള്ള ചിത്രങ്ങളെല്ലാം ബിഗ്ബജറ്റ് ലാഭം നേടിയിരുന്നത് തിയേറ്ററുകളിലായിരുന്നത് ഇക്കഴിഞ്ഞ കാലം വരെയായിരുന്നുവെന്നതാണ് സത്യം. സെല്ലുലോയിഡിന്റെ അപ്പുറത്തേക്കുള്ള ബിസിനസ് മേഡലായി സിനിമ പരിണാമം പ്രാപിച്ചത് തന്നെ ഓടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യത കൊണ്ട് കൂടിയാണ്. ഓസ്‌കാറിന് പോലും ഓടിടി റിലീസുകള്‍ വന്നേക്കുമെന്നതും ചര്‍ച്ചയായിരിക്കുകയാണ്.
പെര്‍ഫോമന്‍സിന് ഇനി ബോര്‍ഡറുകളുണ്ടാകില്ല, മലയാളത്തിലെ കലാകാരന്മാര്‍ക്ക് പോലും ഡിജിറ്റല്‍ സ്ട്രീമിംഗിലൂടെ തങ്ങളുടെ പെര്‍ഫോമന്‍സിന് ആഗോള വേദി കണ്ടെത്താവുന്ന തരത്തിലേക്കാകും കാര്യങ്ങള്‍ എത്തിപ്പെടുക.
ജനങ്ങള്‍ക്കിടയിലെ ആഗോള സിനിമാ കാഴ്ചപ്പാടിന് വലിയൊരു വ്യാപ്തി നല്‍കാന്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിയുന്നുണ്ടെന്നതാണ് ലക്ഷക്കണക്കിന് വരുന്ന നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണം തന്നെ മതി. ഏതായാലും സിനിമ വ്യവസായത്തിന്റെ പുതുയുഗമാണ് ഇനിയുള്ളതെന്ന് കണക്കാക്കാം.
വിജയികളുടെ പൂര്‍ണ്ണമായ ലിസ്റ്റ് ചുവടെ:

മികച്ച സിനിമ- നാടകം: നോമാഡ് ലാന്‍ഡ്
മികച്ച സിനിമ (മ്യൂസിക്കല്‍/കോമഡി) : ബോറാത്ത് സബ്‌സിക്വന്റ്മൂവി ഫിലിം
മികച്ച സംവിധായകന്‍: ക്ലോ ഷാവോ
മികച്ച നടി- നാടകം: ആന്‍ഡ്രാ ഡേ
മികച്ച നടന്‍- നാടകം: ചാഡ്വിക് ബോസ്മാന്‍
മികച്ച നടി- മ്യൂസിക്കല്‍, കോമഡി: റോസമണ്ട് പൈക്ക്
മികച്ച നടന്‍-മ്യൂസിക്കല്‍, കോമഡി: സച്ച ബാരന്‍ കോഹന്‍
മികച്ച സഹനടി:ജോഡി ഫോസ്റ്റര്‍
മികച്ച സഹനടന്‍:ഡാനിയേല്‍ കലൂയ
മികച്ച തിരക്കഥ: ആരോണ്‍ സോര്‍ക്കിന്‍
വിദേശ ഭാഷാ സിനിമ: മിനാരി
ആനിമേറ്റഡ് ഫീച്ചര്‍: സോള്‍
ടെലിവിഷന്‍ വിഭാഗത്തില്‍
മികച്ച ടി..വി സീരിയല്‍- നാടകം: ദി ക്രൗണ്‍
മികച്ച ടി..വി സീരിയല്‍- (മ്യൂസിക്കല്‍, കോമഡി): ഷിറ്റ്‌സ് ക്രീക്ക്
മികച്ച നടി - നാടകം: എമ്മ കോറിന്‍
മികച്ച നടന്‍ -നാടകം: ജോഷ് ഓക്കോര്‍ണര്‍
മികച്ച നടി- മ്യൂസിക്കല്‍, കോമഡി: കാതറിന്‍ ഒ ഹാര
മികച്ച നടന്‍- മ്യൂസിക്കല്‍, കോമഡി: ജേസന്‍ സുഡേക്കിസ്
മികച്ച സഹനടന്‍: ജോണ്‍ ബോയേഗ
മികച്ച സഹനടി: ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍


Tags:    

Similar News