ദേശീയ പാതയിലെ അനധികൃത പാര്‍ക്കിംഗ്; കനത്ത പിഴ മാത്രമല്ല, നിങ്ങളുടെ കാറും പിടിച്ചെടുത്തേക്കാം

Update: 2019-10-01 07:16 GMT

ദേശീയ പാതകളിലെ അനധികൃത പാര്‍ക്കിംഗിന് വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം തുക കെട്ടിയില്ലെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ദേശീയ പാത അതോറിറ്റിക്ക് അധികാരം നല്‍കുന്നു.

പൊലീസ് അടക്കമുള്ള മറ്റു വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് നിയമം നടപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതോടൊപ്പം അനധികൃത കയ്യേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനും പിഴയിടാനും ഇനി അധികാരമുണ്ടാകും.

പുതിയ അധികാരങ്ങള്‍ പ്രകാരം തുടര്‍ നടപടികള്‍ക്ക് വിചാരണ മുറികളും സജ്ജീകരിക്കാനൊരുങ്ങുകയാണ് ദേശീയ പാതാ അതോറിറ്റി. ഇതനുസരിച്ച് ദേശീയ പാതാ അതോറിറ്റി പ്രോജക്ട് ഡയറക്റ്റര്‍, ദേശീയ പാതാ അടിസ്ഥാന സൗകര്യ വികസന കോര്‍പ്പറേഷന്‍ ഡിജിഎം, സംസ്ഥാന പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാകും തങ്ങളുടെ പരിധിയില്‍ ഈ അധികാരങ്ങളുണ്ടാവുക.

Similar News