മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയത് സൗജന്യമായി നൽകും: സുഷമ

Update: 2018-08-13 06:35 GMT

കേരളത്തിൽ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയ പാസ്പോർട്ട് സൗജന്യമായി നൽകുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ആളുകളുടെ പ്രധാന രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പാസ്പോർട്ട് നൽകാൻ സർക്കാർ തീരുമാനിച്ചുവെന്നും അവർ ട്വീറ്റ് ചെയ്തു.

പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അതാത് പാസ്പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

Similar News