പതഞ്ജലി ഏറ്റെടുത്ത് പതഞ്ജലി; പൊരുളറിയാം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനിയാണ് പതജ്ഞലി ആയുര്‍വേദ
ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫുഡ്‌സ് തങ്ങളുടെ തന്നെ മറ്റൊരു സംരംഭമായ പതഞ്ജലി ആയുര്‍വേദയെ ഏറ്റെടുത്തു. 1,100 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. പതഞ്ജലി ഫുഡ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഏറ്റെടുക്കലിനുള്ള തീരുമാനം അംഗീകരിച്ചു. ഏറ്റെടുക്കലില്‍ ആയുര്‍വേദയുടെ ഭക്ഷ്യ ഉത്പന്ന വിഭാഗം ഉള്‍പ്പെടില്ല.
ദന്തസംരക്ഷണം, ചര്‍മസംരക്ഷണം, ഗാര്‍ഹിക പരിചരണം, കേശസംരംക്ഷണം തുടങ്ങിയ മേഖലകളിലാണ് പതഞ്ജലി ആയുര്‍വേദ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പതഞ്ജലി ഫുഡ്‌സിന് കൂടുതല്‍ ഉയര്‍ന്ന വിപണി വിഹിതം നേടാന്‍ ഏറ്റെടുക്കല്‍ സഹായിക്കും.
ഭക്ഷ്യ ഉത്പന്ന കമ്പനിയെ കൂടുതല്‍ ഉത്പന്ന വൈവിധ്യവല്‍ക്കരിക്കാനും മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്താനും ഏറ്റെടുക്കല്‍ കമ്പനിക്ക് ഗുണകരമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനിയാണ് പതഞ്ജലി ആയുര്‍വേദ.
ഓഹരികള്‍ ഉയര്‍ന്നു
ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതോടെ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികള്‍ നേട്ടം കൊയ്തു. ചൊവാഴ്ച്ച രാവിലെ നാലുശതമാനം ഉയര്‍ന്ന് 1,769 രൂപ വരെ എത്തിയിരുന്നു ഓഹരികള്‍. 61,758 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 31,721 വിറ്റുവരവും 765 കോടി രൂപ അറ്റലാഭം കൊയ്യാനും കമ്പനിക്ക് സാധിച്ചിരുന്നു.