പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില

Update: 2020-06-23 05:28 GMT

രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡുയരങ്ങളിലേക്ക്. ഡീസല്‍ ലിറ്ററിന് 52 പൈസയും പെട്രോള്‍ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച വര്‍ധിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. തുടര്‍ച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. നിലവില്‍ 80.02 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 75.17 രൂപയിലുമെത്തി. മെയ് 20 ന് ലിറ്ററിന് 72.12 രൂപയായിരുന്നു പെട്രോളിന്. 66.36 രൂപയായിരുന്ന ഡീസല്‍ വിലയാണ് ഒരു മാസം കൊണ്ട് ലിറ്ററിന് 9.7 രൂപ വര്‍ധനവ് രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വില വര്‍ദ്ധിച്ചിട്ടുണ്ട്. പ്രാദേശിക വില്‍പ്പന നികുതി, മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് എന്നിവ അടിസ്ഥാനമാക്കി ഓരോ സംസ്ഥാനത്തെയും വില വ്യത്യാസപ്പെടുന്നു. ഇന്ധന ചില്ലറ വില്‍പ്പന വിലയുടെ മൂന്നില്‍ രണ്ട് ഭാഗവും നികുതികളാണ്. പെട്രോള്‍ വിലയില്‍ ലിറ്ററിന് 50.69 രൂപ അഥവാ 64% നികുതികളാണ്.

32.98 രൂപ കേന്ദ്ര എക്‌സൈസ് തീരുവയും 17.71 രൂപ പ്രാദേശിക വില്‍പ്പന നികുതിയും വാറ്റും ആണ്. ഡീസലിന്റെ ചില്ലറ വില്‍പ്പന വിലയുടെ 63% നികുതികളാണ്. മൊത്തം നികുതിയില്‍ ലിറ്ററിന് 49.43 രൂപയില്‍ 31.83 രൂപ കേന്ദ്ര എക്‌സൈസ് നികുതിയും 17.60 രൂപ വാറ്റും ആണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News