പിന്‍ ഇല്ലാതെ പണമിടപാടുകള്‍; യു.പി.ഐ ലൈറ്റുമായി ഫോണ്‍പേ

രാജ്യത്തുടനീളമുള്ള എല്ലാ വ്യാപാരികളുടെ യു.പി.ഐലും, ക്യൂ.ആര്‍ കോടുകളിലും ഇത് പ്രവര്‍ത്തിക്കും

Update:2023-05-03 17:19 IST

ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കുന്നതിനായി യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ലൈറ്റ് അവതരിപ്പിച്ച് ഫോണ്‍പേ. രണ്ട് മാസം മുമ്പ് പേയ്റ്റീഎം ഈ സംവിധാനം ആരംഭിച്ചിരുന്നു. ഇനി ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് അവരുടെ യു.പി.ഐ ലൈറ്റ് അക്കൗണ്ടില്‍ നിന്ന് പിന്‍ നല്‍കാതെ ഒറ്റ ക്ലിക്കിലൂടെ 200 രൂപയില്‍ താഴെയുള്ള ചെറിയ പണമിടപാടുകള്‍ വേഗത്തില്‍ നടത്താനാകുമെന്ന് കമ്പനി അറിയിച്ചു.

എല്ലാ യു.പി.ഐലും ക്യൂ.ആര്‍ കോടുകളിലും

ഉപഭോക്താക്കളുടെ ബാങ്കിംഗ് സംവിധാനങ്ങളെ തത്സമയം ഉള്‍പ്പെടുത്താതെ ഉപകരണത്തിലെ യു.പി.ഐ ലൈറ്റ് ബാലന്‍സ് വഴിയാണ് ഇവിടെ ഇടപാട് നടക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഇത് ഇടപാടുകളെ തടസ്സങ്ങളില്ലാത്തതും സാധാരണ യു.പി.ഐ ഇടപാടുകളേക്കാള്‍ വേഗമേറിയതുമാക്കുന്നു. ഇത് ഈ സംവിധാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. എല്ലാ പ്രമുഖ ബാങ്ക് അക്കൗണ്ടുകളില്‍ ഇത് പ്രവര്‍ത്തനക്ഷമമാണ്. രാജ്യത്തുടനീളമുള്ള എല്ലാ വ്യാപാരികളുടെ യു.പി.ഐലും, ക്യൂ.ആര്‍ കോടുകളിലും ഇത് പ്രവര്‍ത്തിക്കും. 

പണരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യം

നിലവിലുള്ള യു.പി.ഐ സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ യു.പി.ഐ ലൈറ്റ് ചെറിയ പണമിടപാടുകള്‍ വേഗത്തിലാക്കും. ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകള്‍ വര്‍ധിപ്പിക്കുന്നതിനും പണരഹിത സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് ഫോണ്‍പേയുടെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ രാഹുല്‍ ചാരി പറഞ്ഞു.

Tags:    

Similar News