ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ പ്രവര്‍ത്തനം തുടങ്ങി
ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയ്ന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങി. 2025 ഓടെ രാജ്യത്ത് 1,700 കിലോമീറ്റര്‍ ശൃംഖലയുള്ള 25 നഗരങ്ങളിലേക്ക് മെട്രോ ട്രെയിന്‍ സര്‍വീസ് വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്രത്തില്‍ 2014 ല്‍ മെട്രോ സര്‍വീസ് അഞ്ച് നഗരങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നുവെന്ന് മോദി അഭിപ്രായപ്പെട്ടു. 248 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇത് വിവിധ നഗരങ്ങളിലേക്ക് തുടര്‍ച്ചയായി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 1700 കിലോമീറ്റര്‍ ശൃംഖലയുള്ള വന്‍ പദ്ധതിയായി വ്യാപിപ്പിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ' ഈസ് ഓഫ് ലിവിംഗ്' മെച്ചപ്പെടുന്നു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരവല്‍ക്കരണം ഒരു വെല്ലുവിളിയായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും എന്നാല്‍ ഇത് ഒരു അവസരമായി ഉപയോഗിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളിലൂടെ ലോകത്തില്‍ തന്നെ ഈ സൗകര്യമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിട്ടുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്ത് സഞ്ചാര സൗകര്യങ്ങളും ജീവിതരീതിയും മെച്ചപ്പെടുത്താന്‍ ജിഎസ്ടി, ഫാസ്റ്റാഗ് കാര്‍ഡുകള്‍, കാര്‍ഷിക വിപണി, ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് തുടങ്ങിയ നടപടികള്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഡ്രൈവറില്ലാ ട്രെയിനുകള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്യുകയാണ്, ഇത് വ്യക്തികള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പിഴവുകളുടെ സാധ്യത ഇല്ലാതാക്കും. മജന്ത ലൈനില്‍ (ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍) ഡ്രൈവര്‍ലെസ് സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം പിങ്ക് ലൈനില്‍ (മജ്ലിസ് പാര്‍ക്ക്-ശിവ് ദില്ലി മെട്രോയിലെ വിഹാര്‍) 2021 പകുതിയോടെ ഡ്രൈവറില്ലാ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രതീക്ഷിക്കുന്നു.'' പുത്തന്‍ മെട്രോ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അദ്ദേഹം വിശദമാക്കി.