വയനാട് ഇളക്കി മറിച്ച് പ്രിയങ്ക; റോഡ് ഷോക്ക് പിന്നാലെ പത്രിക സമര്‍പ്പണം
പ്രിയങ്കക്ക് അകമ്പടിയായി സോണിയ, രാഹുല്‍, ഖാര്‍ഗെ, വാദ്ര
വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആഘോഷമാക്കി കോണ്‍ഗ്രസ്. വമ്പന്‍ റോഡ് ഷോയോടെയായിരുന്നു പത്രിക സമര്‍പ്പണം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, റോബര്‍ട്ട് വാദ്ര എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍, മുസ്‌ലിംലീഗ് നേതാക്കള്‍ എന്നിവരാണ് ആഘോഷങ്ങളില്‍ അണിചേര്‍ന്നത്.
പ്രിയങ്കക്ക് പുറമെ, സി.പി.ഐയിലെ സത്യന്‍ മൊകേരി, ബി.ജെ.പിയിലെ നവ്യ ഹരിദാസ് എന്നിവരാണ് വയനാട് ഉപതെരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 6.47 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐയിലെ ആനി രാജക്ക് 2.83 ലക്ഷം വോട്ടും ബി.ജെ.പിയിലെ കെ. സുരേന്ദ്രന് 1.41 ലക്ഷം വോട്ടുമാണ് കിട്ടിയത്.