മദ്യത്തിന് അനുമതി കിട്ടിയതിന് പിന്നാലെ പൊടിപൊടിച്ച് ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടം
അന്വേഷണങ്ങളില്‍ 500 ശതമാനം വര്‍ധന
ഗുജറാത്തിലെ 'ഗിഫ്റ്റ് സിറ്റി'യില്‍ മദ്യത്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ നീക്കിയതോടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം കുതിച്ചുയര്‍ന്നു. വെറും അഞ്ച് ദിവസത്തിനുള്ളില്‍ 500 കോടി രൂപ മൂല്യം വരുന്ന പ്രോപ്പര്‍ട്ടികളാണ് വില്‍പ്പന കരാറായത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആദ്യമായാണ് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ (Gifty City) പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്ക് ഇത്രയും ഉയര്‍ന്ന ഡിമാന്‍ഡുണ്ടാകുന്നത്.
കൂടുതൽ നിക്ഷേപം ആകർഷിക്കാൻ
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗിഫ്റ്റ് സിറ്റിയെ അത്യാധുനിക ഫിനാന്‍സ് ടെക് ഹബ് ആക്കി മാറ്റാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നു. നിയമങ്ങളിലും നികുതി പരിഷ്‌കരണങ്ങളിലുമുള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ഗജറാത്ത് സര്‍ക്കാരിന്റെയും പിന്തുണയുള്ള ഗിഫ്റ്റ് സിറ്റിയില്‍ 18 ടവറുകളിലായി 470 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്.എസ്.ബി.സി, ജെ.പി മോര്‍ഗാന്‍, ബാര്‍ക്ലെയ്‌സ് അടക്കമുള്ള മള്‍ട്ടി നാഷണല്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഗിഫ്റ്റി നിഫ്റ്റി അടക്കം രണ്ട് അന്താരാഷ്ട്ര സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
ഇവിടെ 2.2 കോടി സ്‌ക്വയര്‍ഫീറ്റ് ഏരിയയില്‍ 30 അധിക ടവറുകള്‍ നിര്‍മിക്കാന്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ 14 ടവറുകള്‍ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.