പ്രക്ഷോഭം : റെയില്‍വേക്ക് ഇതുവരെ നഷ്ടം 90 കോടി

Update: 2019-12-21 10:46 GMT

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 90 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍.നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണുണ്ടായത്.

ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും നേര്‍ക്ക് വ്യാപക അക്രമണങ്ങളുണ്ടായി. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീ വെക്കുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നാശനഷടമാണ് കിഴക്കന്‍ റെയില്‍വേക്ക് ഉണ്ടായിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News