രാജന്‍ മധേക്കര്‍ ജിയോജിത് ഡയറക്ടര്‍ ബോര്‍ഡില്‍
കേരള പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികള്‍ വഹിച്ചിരുന്നു
കേരളാ പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികള്‍ വഹിച്ചിരുന്ന രാജന്‍ കെ മധേക്കറെ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്വതന്ത്ര ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മധേക്കര്‍ 37 വര്‍ഷം കേന്ദ്ര, കേരള സര്‍വീസുകളില്‍ സുപ്രധാന പദവികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധമായ കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍ എസ് ജി) ഡയറക്ടര്‍ ജനറലായിരിക്കേയാണ് അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ചത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന മധേക്കര്‍ നിലവില്‍ ന്യൂഡല്‍ഹിയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് സേഫ്റ്റി മാനേജ്‌മെന്റ് ഡയറക്ടര്‍ ജനറലാണ്.
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചിട്ടുള്ള അദ്ദേഹം പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദവും ബോംബെ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ജിയോജിത് ഡയറക്ടര്‍ ബോര്‍ഡിലേക്ക് രാജന്‍ മധേക്കറെ സ്വാഗതം ചെയ്യാന്‍ അതിയായ സന്തോഷമുണ്ടെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോര്‍ജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അതിരറ്റ വിജ്ഞാനവും കമ്പനിയുടെ ഉയര്‍ച്ചയ്ക്കായി ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.